കൂട്ടക്കൊല കേസിലെ പ്രതി കേഡൽ ജിൻസൺ രാജയെ മാനസികാരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ച് ചികിത്സക്കണമെന്ന് കോടതി

നന്തൻകോട് കൂട്ടക്കൊല കേസിലെ പ്രതി കേഡൽ ജിൻസൺ രാജയെ പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ച് ചികിത്സ നല്കണമെന്ന് കോടതി. ചികിത്സാവിവരങ്ങൾ ഇടക്കാല റിപ്പോർട്ടുകളായി സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു. ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. കോടതി കേസ് വീണ്ടും ആഗസ്റ്റ് 31 ന് പരിഗണിക്കും.

കേഡലിനെ വിദഗ്ദ്ധ ഡോക്ടർമാർ അടങ്ങിയ മെഡിക്കൽ ബോർഡ് പരിശോധി ക്കണമെന്ന പ്രോസിക്യൂഷന്ൻ ആവശ്യം കോടതി നിരസിച്ചു. പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിലെ ചീഫ് കണ്സള്ൾട്ടന്റ് ഡോ. കെ.ജെ. നെല്സൺ കേഡലിന് മാനസികരോഗമാണെന്ന് മൊഴി നല്കിയിരുന്നു. ഇത്തരം മാനസിക രോഗമുള്ളവർക്ക് അവരുടെ ചിന്തയിലോ പ്രവർത്തിയിലോ നിയന്ത്രണം ഉണ്ടാകില്ല. അവർ അവരുടേതായ സ്വപ്ന ലോകത്തിലായിരിക്കുമെന്നും ഡോക്ടർ മൊഴി നല്കിയിരുന്നു. കഴിഞ്ഞ ഏപ്രിൽ ഒന്പതിനാണ് കേഡൽ തന്റെ മാതാപിതാക്കളെയും, സഹോദരിയെയും ബന്ധുവിനെയും കൊലപ്പെടുത്തിയത്.