“എന്റെ മരണം ബിജെപിക്ക് വേണ്ടി” 20 കാരൻ ആത്മഹത്യാ ചെയ്തു

suicide

തന്റെ മരണം ബിജെപിക്ക് വേണ്ടിയാണെന്ന് എഴുതിവച്ച്‌ പശ്ചിമബംഗാളില്‍ ഇരുപതുകാരന്‍ ആത്മഹത്യ ചെയ്തു. പുരൂലിയ സ്വദേശിയായ ത്രിലോചന്‍ മഹാതോയെയാണ് മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ മാസമാദ്യം പഞ്ചായത്ത് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച നടന്ന അക്രമസംഭവങ്ങളിലെ പ്രതികളിലൊരാളാണ് ത്രിലോചനെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ധരിച്ചിരുന്ന ടീഷര്‍ട്ടിലും മൃതദേഹത്തിന് സമിപത്തുനിന്ന് ലഭിച്ച കത്തിലുമാണ് ത്രിലോചന്റെ കുറിപ്പ് കണ്ടെത്തിയത്. ‘പതിനെട്ടാമത്തെ വയസ്സ് മുതല്‍ ബിജെപിക്ക് വേണ്ടി ഇത് ചെയ്യുകയാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞതുമുതല്‍ കൊല്ലണമെന്ന് വിചാരിച്ചു,അന്ന് നടന്നില്ല. ഇപ്പോള്‍ ചെയ്യുന്നു ‘എന്നാണ് കുറിപ്പിന്റെ ഉള്ളടക്കമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ത്രിലോചന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ബിജെപി ആവശ്യപ്പെട്ടു. പാര്‍ട്ടിയുടെ സജീവപ്രവര്‍ത്തകനായ ത്രിലോചന്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ അഹോരാത്രം പ്രവര്‍ത്തിച്ച വ്യക്തിയാണെന്നും ബിജെപി വക്താക്കള്‍ പറഞ്ഞു. ത്രിലോചന്റെ പിതാവ് പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത് തന്റെ മകനെ കൊലപ്പെടുത്തുമെന്ന് ആറ് പേര്‍ ഭീഷണിപ്പെടുത്തിയിരുന്നതായാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പ് വോട്ടിങ്ങിനിടെ വ്യാപക അക്രമമാണ് ബംഗാളില്‍ നടന്നത്. ഭരണത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസാണ് അക്രമങ്ങള്‍ക്ക് പിന്നിലെന്ന് ബിജെപി ആരോപിച്ചിരുന്നു. ത്രിതലപഞ്ചായത്ത് തിരഞ്ഞെടുപ്പുകളില്‍ 80 ശതമാനത്തിലധികം സീറ്റുകളിലും തൃണമൂല്‍ കോണ്‍ഗ്രസാണ് വിജയിച്ചത്.