രണ്ടര ലക്ഷം രൂപയുടെ കള്ളനോട്ടും പ്രിന്‍ററുകളും പൊലീസ് പിടിച്ചെടുത്തു

കോട്ടപ്പടിയില്‍ കള്ളനോട്ടടി കേന്ദ്രം കണ്ടെത്തി. രണ്ടര ലക്ഷം രൂപയുടെ കള്ളനോട്ടും പ്രിന്‍ററുകളും മലപ്പുറം പൊലീസ് പിടിച്ചെടുത്തു. കള്ളനോട്ടുസംഘത്തിലെ പ്രധാനിയായ വില്‍ബര്‍ട്ടിനെ അറസ്റ്റ് ചെയ്തു. കേന്ദ്രത്തില്‍ അച്ചടിച്ച കള്ളനോട്ട് ടൗണിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ചിലവാക്കാന്‍ ശ്രമിച്ചപ്പോഴാണ് പൊലീസ് നിരീക്ഷണത്തിലയത്. കോട്ടപ്പടിക്ക് സമീപത്തെ വാടക വീട്ടിലാണ് കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. എറണാകുളം സ്വദേശികളാണ് കേന്ദ്രത്തിന് പിന്നില്‍