തിരഞ്ഞെടുപ്പ് കമ്മീഷനെയും ബിജെപിയെയും വിമര്‍ശിച്ച്‌ ശിവസേന മുഖപത്രം

bjp

ബിജെപിയെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും രൂക്ഷമായി വിമര്‍ശിച്ച്‌ ശിവസേന മുഖപത്രം സാംമ്ന. ജനാധിപത്യവും തിരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയുടെ രണ്ടാം ഭാര്യയെ പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ശിവസേന മുഖപത്രം സാംമ്നയുടെ മുഖപ്രസംഗത്തില്‍ വിമര്‍ശിക്കുന്നു.ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളെ പോലും സ്വന്തം ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന സ്വേച്ഛാധിപത്യ മനോഭാവമാണ് ഇന്ത്യയിലെ ഭരണകക്ഷിക്കുള്ളത്. തിരഞ്ഞെടുപ്പ് പ്രക്രിയയിലുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുന്നത് ജനാധിപത്യത്തെ തന്നെ അപകടത്തിലാക്കുമെന്നും മുഖപത്രം സാംമ്ന ഓര്‍മപ്പെടുത്തുന്നു.തിരഞ്ഞെടുപ്പ് സംവിധാനത്തെ ജനങ്ങള്‍ അവിശ്വസിക്കുന്നത് ജനാധിപത്യത്തിന് തന്നെ വെല്ലുവിളിയാണ്. ജനങ്ങള്‍ക്കിടയില്‍ ബിജെപി വിരുദ്ധ വികാരം ശക്തമാണെന്നും മുഖപ്രസംഗത്തില്‍ ആരോപിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന ഖ്യാതി ഇനി അധികനാള്‍ ഇന്ത്യക്കുണ്ടാവില്ല.നിലവിലെ തിരഞ്ഞെടുപ്പ് കമ്മീഷനും അതിന്റെ പ്രവര്‍ത്തനങ്ങളും സര്‍ക്കാരിന്റെ അടിമയെപ്പോലെയാണ്. ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ ജനാധിപത്യത്തെ തന്നെ തകര്‍ക്കുകയാണ്. സ്വേച്ഛാധിപത്യ മനോഭാവമുള്ള ഭരണാധികാരികള്‍ ജനാധിപത്യത്തെ രണ്ടാം ഭാര്യയായാണ് കാണുന്നതെന്നും സാംമ്നയുടെ മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തുന്നു.