ദിലീപിനെ ‘അമ്മ’ യിൽ തിരിച്ചെടുത്തതിനെ സംബന്ധിച്ച് വിശദീകരണവുമായി മോഹൻലാൽ

മോഹൻലാലിനെതിരെ മോശമായ പ്രചാരണം
നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയും നടനുമായ ദിലീപിനെ താരസംഘടനയില്‍ തിരിച്ചെടുക്കാന്‍ തീരുമാനിച്ചതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ വിശദീകരണവുമായി സംഘടനയുടെ പ്രസിഡന്റ് മോഹന്‍ലാല്‍. ജൂണ്‍ 24 ന് ചേര്‍ന്ന അമ്മയുടെ പൊതുയോഗത്തില്‍ എതിര്‍ശബ്ദങ്ങളില്ലാതെ ഉയര്‍ന്നുവന്ന വികാരമാണ് ദിലീപിനെതിരെ ഉണ്ടായ പുറത്താക്കല്‍ നടപടി മരവിപ്പിക്കുക എന്നത്.  നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടന്‍ ദിലീപിനെ താരസംഘടനയായ അമ്മയില്‍ തിരിച്ചെടുക്കാനുള്ള തീരുമാനം കൈക്കൊണ്ടത് ഏകകണ്ഠമായാണെന്ന് അദ്ദേഹം പറഞ്ഞു. ഈ വിഷയത്തില്‍ അമ്മയ്ക്ക്  യാതൊരുവിധമായ നിക്ഷിപ്ത താത്പര്യങ്ങളോ നിലപാടോ ഇല്ലെന്നും മോഹന്‍ലാല്‍  കത്തിലൂടെ അറിയിച്ചു. ലണ്ടനില്‍ നിന്നുള്ള വാര്‍ത്താക്കുറിപ്പിലാണ് മോഹന്‍ലാലിന്റെ വിശദീകരണം എതിര്‍പ്പുകള്‍ പരിശോധിക്കാന്‍ തയ്യാറാണ്.നടിയുടെ വേദന ആദ്യം ഏറ്റുവാങ്ങിയത് അമ്മയാണ്.അമ്മ എന്ന വാക്കിന്റെ പൊരുള്‍ അറിഞ്ഞു കൊണ്ടാണ് ഇക്കാലമത്രയും സംഘടന നിലനിന്നത്. ദിലീപിനെ തിരിച്ചെടുത്തതിനെ കുറിച്ച്‌ ഇതാദ്യമായാണ് മോഹന്‍ലാല്‍ പ്രതികരിക്കുന്നത്. ആക്രമിക്കപ്പെട്ട നടിക്ക് സിനിമ മേഖലയില്‍ നിന്നുള്ള നൂറോളം പ്രവര്‍ത്തകരും പിന്തുണ പ്രഖ്യാപിക്കുകയുണ്ടായി. ഇതിനുപിന്നാലെയാണ് വിഷയത്തില്‍ മോഹന്‍ലാല്‍ പ്രതികരണം അറിയിച്ചത്. അംഗത്വം സംബന്ധിച്ച്‌ പൊതുയോഗം കൈക്കൊണ്ട തീരുമാനം ദിലീപിനെ ഔദ്യോഗികമായി അറിയിക്കുക പോലും ചെയ്തിട്ടില്ല. അതിന് മുന്‍പ് തന്നെ അമ്മയ്‌ക്കെതിരെ മാധ്യമങ്ങള്‍ അതൊരു ആയുധമായി പ്രയോഗിച്ച്‌ തുടങ്ങി. സത്യമെന്തെന്ന് അറിയുന്നതിന് മുന്‍പ് തന്നെ നമ്മള്‍ ബഹുമാനിക്കുന്ന ഒട്ടേറെ വ്യക്തികള്‍ എതിര്‍പ്പുമായി രംഗത്ത് വന്നു. സമൂഹത്തില്‍ ഉയര്‍ന്നുവന്ന എല്ലാ വിമര്‍ശനങ്ങളും പൂര്‍ണമനസോടെ ഉള്‍ക്കൊള്ളുന്നു.മോഹൻലാൽ വിശദീകരിച്ചു.