Friday, April 19, 2024
HomeKeralaമോഡേണ്‍ മെഡിസിന്‍ ഡോക്ടര്‍മാര്‍ക്കുള്ള 2017ലെ സംസ്ഥാന അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

മോഡേണ്‍ മെഡിസിന്‍ ഡോക്ടര്‍മാര്‍ക്കുള്ള 2017ലെ സംസ്ഥാന അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

മോഡേണ്‍ മെഡിസിന്‍ ഡോക്ടര്‍മാര്‍ക്കുള്ള 2017ലെ സംസ്ഥാന അവാര്‍ഡുകള്‍ കെ കെ ശൈലജ ടീച്ചര്‍ പ്രഖ്യാപിച്ചു

മികച്ച സേവനം കാഴ്ചവച്ച മോഡേണ്‍ മെഡിസിന്‍ ഡോക്ടര്‍മാര്‍ക്കുള്ള 2017ലെ സംസ്ഥാന അവാര്‍ഡുകള്‍ ആരോഗ്യ സാമൂഹ്യനീതി മന്ത്രി കെ കെ ശൈലജ ടീച്ചര്‍ പ്രഖ്യാപിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വി ആര്‍ രാജേന്ദ്രന്‍, ഹെല്‍ത്ത് സര്‍വീസ് വിഭാഗത്തില്‍ ആലപ്പുഴ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി സൂപ്രണ്ട് ഡോ. സി മുരളീധരന്‍ പിള്ള, ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസ് സെക്ടറില്‍ കരമന ഇഎസ്‌ഐ. ഡിസ്പെന്‍സറിയിലെ ഡോ. എസ്. രാധാകൃഷ്ണന്‍, ആര്‍സിസി, ശ്രീചിത്ര തുടങ്ങിയ സ്വയംഭരണ മേഖലയില്‍ തിരുവനന്തപുരം ആര്‍സിസിയിലെ ഡോ. കെ ചന്ദ്രമോഹന്‍, ദന്തല്‍ മേഖലയില്‍ തിരുവനന്തപുരം ദന്തല്‍ കോളേജിലെ ഓര്‍ത്തോഡോണ്ടിക്സ് പ്രൊഫസറും മേധാവിയുമായ ഡോ. കോശി ഫിലിപ്പ്, സ്വകാര്യമേഖലയില്‍ കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിലെ ഡോ. ഷാജി തോമസ് ജോണ്‍ എന്നിവരെ മികച്ച ഡോക്ടര്‍മാരായി തെരഞ്ഞെടുത്തു. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ഡോ. എ എസ് അനൂപ് കുമാറിന് സ്പെഷ്യല്‍ അവാര്‍ഡ് നല്‍കാനും തീരുമാനിച്ചു. ഡോക്ടേഴ്സ് ദിനമായ ഞായറാഴ്ച കോ ഴിക്കോട് നളന്ദ ആഡിറ്റോറിയത്തില്‍ രാവിലെ 10ന് നടക്കുന്ന ‘നിപ നിയന്ത്രണം ത്യാഗോജ്ജ്വല സേവനത്തിന് ആദരവും ഡോക്ടേഴ്സ് ദിനാചരണവും’ ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. രാജ്യത്ത് വൈദ്യശാസ്ത്ര രംഗത്ത് മികച്ച സേവനങ്ങള്‍ നല്‍കി ചരിത്രം കുറിച്ച ഡോ. ബി സി റോയിയുടെ ജന്മദിനമായ ജൂലൈ ഒന്നാണ് ഡോക്ടേഴ്സ് ദിനമായി ആചരിക്കുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments