“മാധ്യമങ്ങള്‍ എന്നെ വേട്ടയാടുകയാണ്”  കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എ

ganesh kumar

“മാധ്യമങ്ങള്‍ എന്നെ വേട്ടയാടുകയാണ്”  കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എ. ദിലീപിനെ താരസംഘടനയായ അമ്മയിലേക്ക് തിരിച്ചെടുക്കാനുള്ള തീരുമാനത്തില്‍ താന്‍ പങ്കാളിയല്ല. ഇടവേള ബാബുവുമായുള്ള ശബ്ദസന്ദേശം തന്‍റേത് തന്നെയാണെന്നും ഗണേഷ് മാധ്യമങ്ങളോട് പറഞ്ഞു. ശബ്ദരേഖ പുറത്ത് പോയത് എങ്ങനെയെന്ന് അന്വേഷിക്കുന്നുണ്ട്. ഇതുകൊണ്ടൊന്നും സംഘടനയെ തകര്‍ക്കാമെന്ന് ആരും കരുതേണ്ടെന്നും ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.അമ്മ ഒരു രാഷ്ട്രീയ സംഘടനയല്ലെന്നും പൊതുജന പിന്തുണയുടെ ആവശ്യവുമില്ലെന്നും ഗണേഷ് കുമാര്‍ പറയുന്ന ശബ്ദസന്ദേശമാണ് പുറത്തുവന്നത്. ജനങ്ങളുടെ കൈയടി വാങ്ങാനുള്ള സംഘടനയുമല്ല ഇത്.