Thursday, April 25, 2024
HomeNationalരാജ്യസഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജയിക്കാൻ വേണ്ടി ബിജെപി 1500 കോടി വാഗ്​ദാനം നൽകിയെന്ന് കോൺഗ്രസ്

രാജ്യസഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജയിക്കാൻ വേണ്ടി ബിജെപി 1500 കോടി വാഗ്​ദാനം നൽകിയെന്ന് കോൺഗ്രസ്

രാജ്യസഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യ​മു​റ​പ്പി​ക്കാ​ൻ  ബി.ജെ.പി ഗുജറാത്തിലെ കോൺഗ്രസ്​ എം.എൽ.എമാരെ ഭീഷണിപ്പെടുത്തി വശത്താക്കാൻ ശ്രമിക്കുകയാണെന്ന്​ കോൺഗ്രസ്​ നേതാവ്​ ശക്തിസിൻഹ്​ ഗോഹിൽ. ബി.ജെ.പി 22 എം.എൽ.എമാരെ മറുകണ്ടംചാടിക്കാനാണ്​ ശ്രമിക്കുന്നത്​. ഇതിനായി 1500 കോടിരൂപയാണ്​ വാഗ്​ദാനം ചെയ്യുന്നത്​. പണം വാങ്ങി കൂറുമാറുന്നതിന്​ തയാറാകാത്തതിനാൽ തങ്ങളുടെ കുടുംബങ്ങളെ ഭീഷണിപ്പെടുത്തുകയാണെന്നും ശക്തിസിൻഹ്​ ഗോഹിൽ  വാർത്താസമ്മേളനത്തിൽ ആരോപിച്ചു. മു​തി​ർ​ന്ന നേ​താ​വ്​ ശ​ങ്ക​ർ​സി​ങ്​ വ​ഗേ​ല​യ​ട​ക്കം ആ​റു എം.​എ​ൽ.​എ​മാ​ർ കോ​ൺ​ഗ്ര​സി​ൽ​നി​ന്ന്​ രാ​ജി​വെ​ച്ച്​ ബി.​ജെ.​പി പാ​ള​യ​ത്തി​ലേ​ക്ക്​ പോ​യ​തോ​ടെ 44 എം.എൽ.എമാരെ ബംഗളൂരുവിലെ റിസോർട്ടിൽപാ​ർ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ് കോൺഗ്രസ്​.

​രാജ്യസഭയിൽ കോൺഗ്രസ്​ സ്ഥാനാർത്ഥി അഹമ്മദ്​ പ​േട്ട​ലി​​​െൻറ വി​ജ​യ​മു​റ​പ്പി​ക്കാ​ൻ 45 വോ​ട്ട്​ മ​തി. ​ ജൂലൈ 25 ന്​ ഗുജറാത്തിൽ ചേർന്ന എം.എൽ.എമാരുടെ യോഗത്തിൽ 53 പേർ പിന്തുണ അറിയിച്ചിരുന്നു. ബി.ജെ.പിയിലേക്ക്​ കൂറുമാറിയ ആറുപേർ അവരുടെ തീരുമാനം തിരുത്തുമെന്നാണ്​ പ്രതീക്ഷ. കാര്യസാധ്യത്തിനായി​ എളുപ്പവഴികൾ തേടുന്നവരോട്​ വിശ്വസ്​തത കാണിക്കരുതെന്നാണ്​ ആളുകളോട്​ പറയാനുള്ളതെന്നും ഗോഹിൽ പറഞ്ഞു.

ഗുജറാത്തിൽ ബി.ജെ.പിയുടെ ഭീഷണി രാഷ്​ട്രീയമാണ്​ നടക്കുന്നത്​. എം.എൽ.എമാരെ തകർക്കുന്നതിനായി സി.ബി.​െഎ, എൻഫോഴ്​സ്​മ​െൻറ്​ തുടങ്ങിയ അധികാര കേന്ദ്രങ്ങളെ​ ബി.ജെ.പി ഉപയോഗിക്കുന്നു. കോൺഗ്രസ്​ അധികാരത്തിലുള്ള സംസ്ഥാനമാണ്​ കർണാടക എന്നതിലാണ്​​ ഗുജറാത്തിൽ നിന്നും എം.എൽ.എമാരെ ബംഗളൂരുവിലേക്ക്​​​ കൊണ്ടുവന്നതെന്നും ​ അദ്ദേഹം പറഞ്ഞു. ഭീഷണിയിൽ വഴങ്ങാൻ ആരും തയാറല്ല. ഇൗ പ്രശ്​നങ്ങൾക്ക്​ ഉടൻ പരിഹാരമാകുമെന്നും ജനപ്രതിനിധികൾ അവരുടെ സ്വന്തം മണ്ഡലങ്ങളിലേക്ക്​ ഉടൻ തിരിച്ചു പോകുമെന്നും ഗോഹിൽ വ്യക്തമാക്കി.

ക​ർ​ണാ​ട​ക ഉൗ​ർ​ജ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​റി​​​െൻറ ഉ​ട​മ​സ്​​ഥ​ത​യി​ലു​ള്ള  മൈ​സൂ​രു റോ​ഡി​ലെ ബി​ഡ​ദി​യി​ലെ ഇൗ​ഗ്​​ൾ​ട​ൺ ഗോ​ൾ​ഫ്​ റി​സോ​ർ​ട്ടി​ലാ​ണ്​ എം.​എ​ൽ.​എ​മാ​രു​ടെ വാ​സം. ഇൗ ​റി​സോ​ർ​ട്ടി​ന്​ സു​ര​ക്ഷ​യേ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ആ​ഡം​ബ​ര റി​സോ​ർ​ട്ടി​ൽ 35 ഡീ​ല​ക്​​സ്​ മു​റി​ക​ളാ​ണ്​ ഇ​വ​ർ​ക്കാ​യി ബു​ക്ക്​ ചെ​യ്​​തി​രി​ക്കു​ന്ന​ത്. ഒ​രു മു​റി​ക്ക്​ 10,000 രൂ​പ ദി​വ​സ​വാ​ട​ക വ​രു​ന്ന റി​സോ​ർ​ട്ടി​ൽ താ​മ​സം, ഭ​ക്ഷ​ണം എ​ന്നി​വ​ക്കാ​യി ദി​വ​സ​വും ഏ​ക​ദേ​ശം അ​ഞ്ചു​ല​ക്ഷം രൂ​പ​യാ​ണ്​ എം.​എ​ൽ.​എ​മാ​രെ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി കോ​ൺ​ഗ്ര​സ്​ ചെ​ല​വി​ടു​ന്ന​ത്.

ആഗസ്​റ്റ്​ എ​ട്ടി​നാ​ണ്​ ഗു​ജ​റാ​ത്തി​ലെ മൂ​ന്ന്​ രാ​ജ്യ​സ​ഭ സീ​റ്റു​ക​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ്. നി​ല​വി​ൽ രാ​ജ്യ​സ​ഭാം​ഗ​മാ​യ മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ അ​ഹ്​​മ​ദ്​ പ​േ​ട്ട​ലി​​​െൻറ വി​ജ​യം ത​ട​യാ​ൻ ബി.​ജെ.​പി ത​രം​താ​ണ രാ​ഷ്​​ട്രീ​യ​ക്ക​ളി​ക​ൾ ന​ട​ത്തു​ന്നു​വെ​ന്ന​ത്​​ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ എം.​എ​ൽ.​എ​മാ​രെ കോ​ൺ​ഗ്ര​സ്​ ഭ​രി​ക്കു​ന്ന ക​ർ​ണാ​ട​ക​യി​ലേ​ക്ക്​ മാ​റ്റി​യ​ത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments