Friday, March 29, 2024
HomeKeralaമത്സ്യത്തൊഴിലാളികള്‍ക്ക് കേരളത്തിന്റെ 'ബിഗ് സല്യൂട്ട്'

മത്സ്യത്തൊഴിലാളികള്‍ക്ക് കേരളത്തിന്റെ ‘ബിഗ് സല്യൂട്ട്’

അപകടത്തില്‍പ്പെട്ട സഹോദരങ്ങളെ സംരക്ഷിക്കണമെന്ന ഒറ്റ ചിന്തയോടെ ചാടിയിറങ്ങിയ മത്സ്യത്തൊഴിലാളികള്‍ക്ക് കേരളത്തിന്റെ ‘ബിഗ് സല്യൂട്ട്’ സമര്‍പ്പിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴിലാളികള്‍ക്ക് ആദരമര്‍പ്പിച്ച്‌ സംസ്ഥാന സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കെടുതിമൂലം വീണ വീഴ്ചയില്‍ കരഞ്ഞിരിക്കാന്‍ നാം തയാറല്ല, നാടിനെ കൂടുതല്‍ ഉയരത്തിലേക്ക് ഉയര്‍ത്താനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments