Saturday, April 20, 2024
HomeSportsകേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രീ സീസണ്‍ മത്സരങ്ങള്‍ അടുത്തമാസത്തിൽ

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രീ സീസണ്‍ മത്സരങ്ങള്‍ അടുത്തമാസത്തിൽ

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രീ സീസണ്‍ മത്സരങ്ങള്‍ അടുത്തമാസം സെപ്തംബര്‍ 1 മുതല്‍ 21 വരെ നടക്കും. തായ്ലന്‍ഡിലാണ് മത്സരങ്ങള്‍ നടക്കുക. അഞ്ച് പരിശീന മത്സരങ്ങളാണ് തായ്ലന്‍ഡില്‍ ടീം കളിക്കുക. ഇതിനായി 21 ദിവസത്തോളം കേരള ബ്ലാസ്റ്റേഴ്സ് തായ്ലന്‍ഡില്‍ പരിശീലനത്തില്‍ ഏര്‍പ്പെടും.കേരള ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം ഘട്ട പരിശീലന മത്സരങ്ങള്‍ ആണ് ഇത്. നേരത്തെ കൊച്ചിയിലും ഇത്തരത്തിലുള്ള മത്സരം നടന്നിരുന്നു. ലാ ലീഗ ടീമുകളും പ്രീ സീസണ്‍ ടൂര്‍ണമെന്റില്‍ പങ്കെടുത്തിരുന്നു. കൂടാതെ 2016ലും പ്രീ സീസണിനായി കേരള ബ്ലാസ്റ്റേഴ്സ് തായ്ലന്‍ഡില്‍ പോയിരുന്നു. അന്ന് 3 മത്സരങ്ങള്‍ തായ്ലന്‍ഡില്‍ കളിച്ച കേരള ബ്ലാസ്റ്റേഴ്സ് രണ്ടെണ്ണെത്തില്‍ ജയിക്കുകയും, ഒരെണ്ണം സമനിലയില്‍ അവസാനിക്കുകയും ചെയ്തിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments