Thursday, April 18, 2024
HomeCrimeറിയല്‍ എസ്റ്റേറ്റ് ബ്രോക്കറുടെ കൊലപാതകം; ക്വട്ടേഷനെന്ന് പോലീസ്

റിയല്‍ എസ്റ്റേറ്റ് ബ്രോക്കറുടെ കൊലപാതകം; ക്വട്ടേഷനെന്ന് പോലീസ്

തൃശൂരില്‍ ചാലക്കുടിയില്‍ റിയല്‍ എസ്റ്റേറ്റ് ബ്രോക്കറെ കൊലപ്പെടുത്തിയ സംഭവം ക്വട്ടേഷനെന്ന് പോലീസ്. അങ്കമാലി നായത്തോട് വീരംപറമ്പില്‍ രാജീവന്‍ (43) ആണ് മരിച്ചത്. റിയല്‍എസ്റ്റേറ്റ് തര്‍ക്കത്തെ തുടര്‍ന്ന് കൊടുത്ത ക്വട്ടേഷന്റെ അടിസ്ഥാനത്തിലാണ് കൊലപാതകം നടത്തിയിരിക്കുന്നത്.
സംഭവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെയാണ് ചാലക്കുടി പരിയാരത്ത് മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തിയയത്. കൊലപാതകവുമായി ബന്ധപ്പെട്ട് കൊച്ചിയിലെ ഒരു് പ്രമുഖ അഭിഭാഷകനിലേക്കും അന്വേഷണം നടക്കുന്നുവെന്നാണ് സൂചന. ഇയാളാണ് രാജീവനെ കൊല്ലാന്‍ മൂന്നംഗ സംഘത്തിന് ക്വട്ടേഷന്‍ നല്‍കിയതെന്നാണ് വിവരം.

റിയല്‍ എസ്‌റ്റേറ്റ് ഇടപാടിലെ തര്‍ക്കമാണ് അഭിഭാഷകന്‍ ക്വട്ടേഷന്‍ നല്‍കാന്‍ കാരണം. വസ്തു ഇടപാടിന്റെ പേരില്‍ അഭിഭാഷകനില്‍ നിന്നും രാജീവന്‍ അഡ്വാന്‍സ് തുക കൈപ്പറ്റിയിരുന്നു. ഇത് തിരിച്ചു നല്‍കാത്തതിലുള്ള പ്രകോപനമാണ് കൊലപാതകത്തില്‍ കലാശിച്ചത്. രാജീവനെ കാണാനില്ലെന്ന് രാവിലെ മകന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നാലെയാണ് പരിയാരത്ത് തവളപ്പാറയില്‍ എസ്ഡി കോണ്‍വന്റ് വക കെട്ടിടത്തിനുള്ളില്‍ മൃതദേഹം കണ്ടെത്തിയത്.

പരിയാരത്ത് രാജീവന്‍ കൃഷിക്കായി തോട്ടം പാട്ടത്തിനെടുത്തിരുന്നു. തോട്ടത്തിന്റെ പരിസരത്തു നിന്നും ഇയാളുടെ സ്‌കൂട്ടറും കുടയും പ്രതികളുടെ ചെരുപ്പുകളും കണ്ടെടുത്തു. ഇവിടെ നിന്നും ബലംപ്രയോഗിച്ച് രാജീവനെ പിടിച്ചുകൊണ്ടുപോയി ശ്വാസംമുട്ടിച്ച് കൊല്ലുകയായിരുന്നു. ആള്‍പ്പാര്‍പ്പില്ലാത്ത കെട്ടിടത്തിനുള്ളില്‍ ആളനക്കം കണ്ടതോടെ പ്രദേശവാസിയായ ഒരാള്‍ സ്ഥലത്ത് നോക്കാന്‍ എത്തി. ഇയാളെ മദ്യലഹരിയിലായിരുന്ന മൂന്നംഗ സംഘത്തിലെ ഒരാള്‍ ഭീഷണിപ്പെടുത്തി ഓടിച്ചു. പിന്നാലെ പ്രദേശവാസി പോലീസിനെയും നാട്ടുകാരെയും വിളിച്ചുവരുത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments