ഐസിസി ഏകദിന റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി ഇന്ത്യന്‍ താരങ്ങള്‍.

india won

ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന് ശേഷമുള്ള ഐസിസി ഏകദിന റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി ഇന്ത്യന്‍ താരങ്ങള്‍. ഏഷ്യാകപ്പില്‍ 317 റണ്‍സ് അടിച്ചെടുത്ത രോഹിത് രണ്ടാം റാങ്കിലെത്തി. രണ്ടാം തവണയാണ് രോഹിത് രണ്ടാം റാങ്കില്‍ എത്തുന്നത്. ഏഷ്യാ കപ്പിലെ ടോപ് സ്‌കോററായിരുന്ന ധവാന്‍ (342) നാല് സ്ഥാനം മെച്ചപ്പെടുത്തി അഞ്ചാം റാങ്കിലേക്ക് ഉയര്‍ന്നതാണ് മറ്റൊരു നേട്ടം.ഏഷ്യാകപ്പില്‍ കളിച്ചില്ലെങ്കിലും വിരാട് കൊഹ്ലി ഒന്നാം സ്ഥാനം നിലനിര്‍ത്തി. കൊഹ്ലിക്ക് 884 റേറ്റിങ്ങും പോയിന്റും രോഹിത്തിന് 842 റേറ്റിംഗ് പോയിന്റുമാണുള്ളത്. ബൗളര്‍മാരില്‍ പേസര്‍ ജസ്പ്രീത് ബൂംറ ഒന്നാം സ്ഥാനം നിലനിര്‍ത്തി.ഏഷ്യാ കപ്പില്‍ തിളങ്ങിയ അഫ്ഗാന്റെ റഷീദ് ഖാനാണ് രണ്ടാമത്. മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ കുല്‍ദീപ് യാദവ് കരിയറിലെ മികച്ച റാങ്കിങ്ങായ മൂന്നിലെത്തി. മുസ്താഫിസറിനും റഷീദ് ഖാനുമൊപ്പം ഏഷ്യാ കപ്പിലെ മികച്ച വിക്കറ്റ് വേട്ടക്കാരനാണ് കുല്‍ദീപ്.ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ഷാക്കിബ് അല്‍ ഹസനെ പിന്തള്ളി അഫ്ഗാന്‍ താരം റഷീദ് ഖാന് ഒന്നാം റാങ്കിലെത്തി. ആദ്യമായാണ് ഒരു അഫ്ഗാന്‍ താരം ഓള്‍ റൗണ്ടര്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തുന്നത്.ഓള്‍റൗണ്ടര്‍മാരില്‍ ആദ്യ പത്തില്‍ ഇന്ത്യന്‍ താരങ്ങളാരുമില്ല. ഏഷ്യാകപ്പ് ഉയര്‍ത്തിയെങ്കിലും ടീം റാങ്കിംഗില്‍ ഇംഗ്ലണ്ടിന് പിന്നില്‍ രണ്ടാം സ്ഥാനത്ത് ഇന്ത്യ തുടരുകയാണ്.