Thursday, March 28, 2024
HomeInternationalഇന്തോനേഷ്യയിലെ ഭൂകമ്പം മരണസംഖ്യ മരിച്ചവരുടെ എണ്ണം ആയിരത്തിലേയ്ക്ക് അടുക്കുന്നു

ഇന്തോനേഷ്യയിലെ ഭൂകമ്പം മരണസംഖ്യ മരിച്ചവരുടെ എണ്ണം ആയിരത്തിലേയ്ക്ക് അടുക്കുന്നു

ഇന്തോനേഷ്യയിലുണ്ടായ ഭൂകമ്ബത്തിലും സുനാമിയിലും മരിച്ചവരുടെ എണ്ണം ആയിരത്തിലേയ്ക്ക് അടുക്കുന്നു. ആയിരക്കണക്കിനു ഭവനങ്ങളും ആശുപത്രികള്‍ അടക്കമുള്ള കെട്ടിടങ്ങളും ദുരന്തത്തില്‍ തകര്‍ന്നു.7.5 തീവ്രത രേഖപ്പെടത്തിയ ഭൂകമ്ബത്തില്‍ നാശനഷ്ടങ്ങള്‍ തുടരുകയാണ്. ഇന്തോനേഷ്യന്‍ ദേശീയ ദുരന്ത നിവാരണ സേന പുറത്തുവിട്ട പുതിയ കണക്ക് പ്രകാരം 832 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.ഭൂകമ്ബത്തിന്റെ പ്രഭവകേന്ദ്രത്തില്‍നിന്ന് 85 കിലോമീറ്റര്‍ പരിധിയില്‍ മൂന്നരലക്ഷം പേര്‍ താമസിക്കുന്നുണ്ട്. അതിനാല്‍, നാശനഷ്ടം വളരെ കൂടുതലായിരിക്കുമെന്നാണ് പ്രഥമ കണക്കുകൂട്ടല്‍. വെള്ളിയാഴ്ച രാവിലെയാണ് സുലാവേസിയില്‍ ഭൂകമ്ബം ആദ്യമുണ്ടായത്. തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് നല്‍കിയെങ്കിലും പിന്നീട് പിന്‍വലിച്ചു.പിന്നാലെ റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ തുടര്‍ചലനവുമുണ്ടായി. രാവിലത്തെ ഭൂചലനത്തില്‍ ഒരാള്‍ മരിച്ചു. 10 പേര്‍ക്ക് പരിക്കേറ്റു.കഴിഞ്ഞ മാസം ഇന്തോനേഷ്യന്‍ ദ്വീപായ ലംബോക്കില്‍ ഉണ്ടായ ഭൂകമ്ബത്തില്‍ 460 പേര്‍ മരണപ്പെട്ടിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments