മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ കൊ​ല​പാ​ത​കം തു​ട​ർ​ക്ക​ഥ​; ഇപ്പോൾ ന​വീ​ൻ‌ ശ്രീ​വാ​സ്ത​വ

naveen

രാ​ജ്യ​ത്ത് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ കൊ​ല​പാ​ത​കം തു​ട​ർ​ക്ക​ഥ​യാ​കു​ന്നു. ഗൗ​രി ല​ങ്കേ​ഷി​നു ശേ​ഷം മൂ​ന്നു മാ​സ​ത്തി​നി​ടെ നാ​ലാ​മ​തൊ​രു മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ കൂ​ടി കൊ​ല്ല​പ്പെ​ട്ടു. കാ​ൺ​പു​രി​ലെ ബി​ൽ​ഹോ​റി​ൽ ന​വീ​ൻ‌ ശ്രീ​വാ​സ്ത​വ എ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​ണ് ഒ​ടു​വി​ൽ തോ​ക്കി​നി​ര​യാ​യ​ത്.

വെ​ടി​വ​യ്പി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം. ബൈ​ക്കി​ലെ​ത്തി​യ അ​ജ്ഞാ​ത​ർ ന​വീ​നു​നേ​രെ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. ഹിന്ദുസ്ഥാന്‍ പത്രത്തില്‍ റിപ്പോര്‍ട്ടറാണ് നവീന്‍. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.