മഴ കാരണം സ​ർ​വീ​സ് ന​ട​ത്തേ​ണ്ട നി​ര​വ​ധി ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കി

train

മ​ഴ​ക്കെ​ടു​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു വെ​ള്ളി​യാ​ഴ്ച​യും ശ​നി​യാ​ഴ്ച​യും സ​ർ​വീ​സ് ന​ട​ത്തേ​ണ്ട നി​ര​വ​ധി ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കി. പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ളാ​ണു പൂ​ർ​ണ​മാ​യി റ​ദ്ദാ​ക്കി​യ​തെ​ന്നു റെ​യി​ൽ​വേ അ​റി​യി​ച്ചു. വെ​ള്ളി​യാ​ഴ്ച​ സ​ർ​വീ​സ് ന​ട​ത്തേ​ണ്ട നാ​ഗ​ർ​കോ​വി​ൽ- തി​രു​വ​ന​ന്ത​പു​രം പാ​സ​ഞ്ച​ർ (56310), കോ​ട്ട​യം- എ​റ​ണാ​കു​ളം പാ​സ​ഞ്ച​ർ (56386), എ​റ​ണാ​കു​ളം- നി​ല​ന്പൂ​ർ പാ​സ​ഞ്ച​ർ (56362), നി​ല​ന്പൂ​ർ- എ​റ​ണാ​കു​ളം പാ​സ​ഞ്ച​ർ (56363), എ​റ​ണാ​കു​ളം- കോ​ട്ട​യം പാ​സ​ഞ്ച​ർ(56389), പു​ന​ലൂ​ർ- പാ​ല​ക്കാ​ട് പാ​ല​രു​വി എ​ക്സ്പ്ര​സ് (16791), പാ​ല​ക്കാ​ട്- പു​ന​ലൂ​ർ പാ​ല​രു​വി എ​ക്സ്പ്ര​സ് (16792), എ​ന്നി​വ​യാ​ണു റ​ദ്ദാ​ക്കി​യ​ത്.

ശ​നി​യാ​ഴ്ചത്തെ കോ​ട്ട​യം- കൊ​ല്ലം പാ​സ​ഞ്ച​ർ (56305), കൊ​ല്ലം- പു​ന​ലൂ​ർ പാ​സ​ഞ്ച​ർ (56334), പു​ന​ലൂ​ർ- കൊ​ല്ലം പാ​സ​ഞ്ച​ർ (56333), കൊ​ല്ലം- തി​രു​വ​ന​ന്ത​പു​രം പാ​സ​ഞ്ച​ർ (56309), തി​രു​വ​ന​ന്ത​പു​രം- നാ​ഗ​ർ​കോ​വി​ൽ പാ​സ​ഞ്ച​ർ (56313), പു​ന​ലൂ​ർ- ക​ന്യാ​കു​മാ​രി പാ​സ​ഞ്ച​ർ (56715) എ​ന്നി​വ​യും പൂ​ർ​ണ​മാ​യും റ​ദ്ദാ​ക്കി.