Tuesday, April 23, 2024
HomeKeralaഒാഖി ദുരന്തബാധിതർക്കായി 100 കോടിയുടെ പാക്കേജ്- ബിഷപ്പ്​​ ആർ സൂസെപാക്യം

ഒാഖി ദുരന്തബാധിതർക്കായി 100 കോടിയുടെ പാക്കേജ്- ബിഷപ്പ്​​ ആർ സൂസെപാക്യം

ഒാഖി ദുരന്തബാധിതർക്കായി 100 കോടിയുടെ പാക്കേജ്​ നടപ്പാക്കുമെന്ന് ലത്തീൻ സഭ. ഒാഖി ദുരിതബാധിതർക്കായി നടത്തിയ പ്രത്യേക പ്രാർത്ഥനക്ക്​ ശേഷം ബിഷപ്പ്​​ ആർ സൂസെപാക്യമാണ്​ പാക്കേജ്​ പ്രഖ്യാപിച്ചത്​.  അഞ്ച്​ വർഷം കൊണ്ട്​ പദ്ധതി പൂർത്തീകരിക്കുമെന്നും ബിഷപ്പ്​ അറിയിച്ചു. ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ, വിവാഹ ധനസഹായം, ഭവന നിർമാണം തുടങ്ങി അഞ്ചോളം പദ്ധതികൾക്കായിരിക്കും സഭയുടെ പാക്കേജ്​ ഉപയോഗിക്കുക. ദുരന്തത്തിൽ അകപ്പെട്ട വിദ്യാർഥികൾക്ക്​ ഉപരിപഠനത്തിനും മറ്റുമായി മൂന്ന്​ കോടി മാറ്റി വെക്ക​ും. അതിരൂപതയുടെ കീഴിലുള്ള സ്​ഥാപനങ്ങളിൽ അഞ്ച്​ വർഷത്തേക്ക്​ ദുരിതബാധിതരുടെ കുടുംബങ്ങളിലുള്ളവർക്ക്​ ​ജോലി നൽകും. ആദ്യ വർഷം 100 വീടുകൾ നിർമിച്ച്​ നൽകും. അഞ്ച്​ ​ഏക്കറോളം വരുന്ന സ്​ഥലത്ത്​ ടൗൺഷിപ്പുകൾ നിർമിക്കും. 100 പെൺകുട്ടികളുടെ വിവാഹം അതിരൂപതയുടെ പദ്ധതിപ്രകാരം നടത്തി കൊടുക്കുമെന്നും ബിഷപ്പ്​ അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments