Thursday, April 25, 2024
HomeInternationalഅവിശ്വാസ പ്രമേയത്തില്‍ ചര്‍ച്ച നടക്കാനിരിക്കെ കുവൈത്തില്‍ മന്ത്രിസഭ രാജിവച്ചു

അവിശ്വാസ പ്രമേയത്തില്‍ ചര്‍ച്ച നടക്കാനിരിക്കെ കുവൈത്തില്‍ മന്ത്രിസഭ രാജിവച്ചു

അവിശ്വാസ പ്രമേയത്തില്‍ ചര്‍ച്ച നടക്കാനിരിക്കെ കുവൈത്തില്‍ പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍മുബാറക്കിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ രാജിവച്ചു. കുവൈത്ത് അമീര്‍ ശൈഖ് സ്വബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അല്‍സ്വബാഹ് മന്ത്രിസഭയുടെ രാജി സ്വീകരിച്ചു. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു രാജി. പുതിയ മന്ത്രിസഭ ചുമതലയേല്‍ക്കുന്നതുവരെ കാവല്‍ മന്ത്രിസഭയായി തുടരുന്നതിന് മന്ത്രിസഭയെ ചുമതലപ്പെടുത്തി.

മന്ത്രിസഭാ കാര്യങ്ങള്‍ക്കുള്ള സഹമന്ത്രി ശൈഖ് മുഹമ്മദ് അല്‍അബ്ദുല്ലക്ക് എതിരായ അവിശ്വാസ പ്രമേയത്തില്‍ ചൊവ്വാഴ്ച പാര്‍ലമെന്റില്‍ ചര്‍ച്ച നടക്കാനിരിക്കുകയാണ്. ഇതിനു മുമ്പാണ് മന്ത്രിസഭ രാജിവച്ചത്.

കഴിഞ്ഞ വര്‍ഷം നവംബര്‍ 30നാണ്് മന്ത്രിസഭ അധികാരത്തിലേറിയത്. ഒരു വര്‍ഷം പൂര്‍ത്തിയാകാതെയാണ് രാജി. കഴിഞ്ഞാഴ്ച പാര്‍ലമെന്റ് സമ്മേളനത്തില്‍ 10 അംഗങ്ങളാണ് മന്ത്രിക്കെതിരെ അവിശ്വാസത്തിന് നോട്ടീസ് നല്‍കിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments