കടയില്‍ നിന്ന് വാങ്ങിയ വസ്ത്രം നിലവാരമില്ലാത്തതിനാൽ ഉപഭോക്താവ് കടയ്ക്ക് മുൻപിൽ സമരം നടത്തി

smaram

വാങ്ങിയ വസ്ത്രം മോശമെന്ന് കണ്ടപ്പോള്‍ കടയില്‍ എത്തിച്ചിട്ട് മാറ്റി നല്‍കാത്തതില്‍ പ്രതിക്ഷേധിച്ച് കടയ്ക്ക് മുന്‍പില്‍ ഉപഭോക്താവിന്‍റെ ഒറ്റയാള്‍ പ്രതിക്ഷേധം . പാലാ എടപ്പറമ്പിൽ ടെസ്റ്റയില്‍സിനു മുന്‍പിലായിരുന്നു ഇന്നലെ രാവിലെ ഉപഭോക്താവിന്‍റെ പ്രതിക്ഷേധം .കടയിൽ തുണി വാങ്ങി ബില്ലും നല്‍കി വീട്ടില്‍ ചെന്ന് നോക്കിയപ്പോഴാണ് വാങ്ങിയ വസ്ത്രത്തിന്‍റെ നിലവാരമില്ലായ്മ ബോധ്യമാകുന്നത്.ഇതുമായി വാങ്ങിയ കടയില്‍ തിരികെ വന്നപ്പോള്‍ വസ്ത്രം മാറ്റി നല്‍കിയില്ലെന്ന് മാത്രമല്ല സ്ഥാപനത്തില്‍ നിന്നും മോശം പെരുമാറ്റമാണ് ഉണ്ടായതെന്നും പറയുന്നു . ഇതോടെ വാങ്ങിയ വസ്ത്രവുമായി കടയ്ക്ക് മുന്‍പില്‍ അദ്ദേഹം കുത്തിയിരുപ്പ് സമരം നടത്തുകയായിരുന്നു.