Friday, April 19, 2024
HomeNationalമന്‍മോഹന്‍ സിങ്ങിനെപ്പോലെ വിദ്യാഭ്യാസമുള്ള പ്രധാനമന്ത്രിക്കായി രാജ്യം ആഗ്രഹിക്കുന്നു-കെജ്‌രിവാള്‍

മന്‍മോഹന്‍ സിങ്ങിനെപ്പോലെ വിദ്യാഭ്യാസമുള്ള പ്രധാനമന്ത്രിക്കായി രാജ്യം ആഗ്രഹിക്കുന്നു-കെജ്‌രിവാള്‍

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിനെ പുകഴ്ത്തി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. മന്‍മോഹന്‍ സിങ്ങിനെപ്പോലെ വിദ്യാഭ്യാസമുള്ള പ്രധാനമന്ത്രിക്കായി രാജ്യം ആഗ്രഹിക്കുന്നുവെന്ന് കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു. ഇത് ആദ്യമായാണ് കെജ്‌രിവാള്‍ മന്‍മോഹന്‍ സിങ്ങിനെ പ്രശംസിക്കുന്നത്. നേരത്തെ മന്‍മോഹന്‍ സിങ്ങിന്റെ കടുത്ത വിമര്‍ശകനായിരുന്നു അരവിന്ദ് കെജ്‌രിവാള്‍. മന്‍മോഹന്‍ സിങ്ങിനെ കെജ്‌രിവാള്‍ ധൃതരാഷ്ട്രരോട് ഉപമിച്ചിട്ടുണ്ട്. യു.പി.എ സര്‍ക്കാരിന്റെ പതനത്തിന് തന്നെ മുഖ്യ കാരണമായി മാറിയ അന്നാ ഹസാരെയുടെ സമരത്തിലെ മുഖ്യ പങ്കാളിയായിരുന്നു കെജ്‌രിവാള്‍. 2015ലെ നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ മന്‍മോഹന്‍ സിങ്ങ് കോണ്‍ഗ്രസിലെ കിരണ്‍ ബേദിയാണെന്നായിരുന്നു കെജ്‌രിവാളിന്റെ വിമര്‍ശനം.ബി.ജെ.പിക്കെതിരെ പ്രതിപക്ഷ ഐക്യം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ കെജ്‌രിവാളിന്റെ നിലപാട് മാറ്റം രാഷ്ട്രീയ മാറ്റത്തിന്റെ സൂചനയായാണ് കണക്കാക്കപ്പെടുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments