ജൂണ്‍ ഒന്നിന് റിലീസിനൊരുങ്ങി നില്‍ക്കുന്ന സന്തോഷ് പണ്ഡിറ്റ് ചിത്രം ഉരുക്ക് സതീശന്റെ ട്രെയ്‌ലറും, ഗാനരംഗങ്ങള്‍ക്കും പതിവു പോല സമ്മിശ്ര പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിക്കുന്നത്. അതിനിടയില്‍ പുതിയ അവകാശവാദവുമായിട്ടാണ് സന്തോഷ് പണ്ഡിറ്റ് മാധ്യമങ്ങളില്‍ നിറയുന്നത്. തന്റെ ചിത്രം പരാജയപ്പെട്ടാല്‍ രണ്ടാം ഭാഗം ഇറക്കുമെന്നും, ഉരുക്ക് സതീശന്‍ ആട് 2വിന്റെ റെക്കോര്‍ഡുകള്‍ തകര്‍ക്കുമെന്നും പണ്ഡിറ്റ് ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റ്
ഉരുക്കു സതീശന്‍ സെന്‍സറിങ് കഴിഞ്ഞു. ജൂണ്‍ ഒന്നിന് റിലീസ്.10 ലക്ഷം കലക്‌ട് ചെയ്താലേ ഞാന്‍ ഹാപ്പി ആകൂ…. ( 5ലക്ഷം ലാഭമാകും). ഉരുക്കു സതീശന്‍ ഒരു മാസ്സ് പടമല്ല. ഭീകരമായ ഷോട്ടുകളോ, തെലുങ്ക് സിനിമാ മോഡല്‍ സ്റ്റണ്ട്സോ ഇതിലില്ല. വളരെ റിയലിസ്റ്റിക്ക് ആയ ഒരു കഥാ ചിത്രമാണിത്. ന്യൂ ജനറേഷന്‍ സിനിമയിലൊക്കെ കാണുന്ന പോലുള്ള മദ്യപാനം, മയക്കുമരുന്ന്, പുകവലി ഒന്നും ഇതിലില്ല. സത്രീ വിരുദ്ധ പരാമര്‍ശങ്ങളോ, ഡബിള്‍ മീനിങ് കോമഡിയും ഇല്ല.. ഇതൊരു കുടുംബ ചിത്രം.വലിയ പ്രതീക്ഷ ഇല്ലാതെ കണ്ടാല്‍ ഒരു കിടിലന്‍ സിനിമ കാണാം. പതിവ് നായകന്‍, നായികാ സങ്കല്‍പങ്ങളെല്ലാം മാറ്റി വെച്ചു മാത്രം ഈ സിനിമ കാണാന്‍ അപേക്ഷ. ഇത് സന്തോഷ് പണ്ഡിറ്റ് എന്ന സ്റ്റാറിന്റെ സിനിമയല്ല. സന്തോഷ് പണ്ഡിറ്റ് എന്ന നടന്റെ മാത്രം സിനിമ ആണ്. (വാല്‍കഷ്ണം:- അഥവാ ഈ പടം എങ്ങാനും മാന്യമായ് പൊട്ടിയാല്‍ ഞാന്‍ ഉടനെ ഉരുക്ക് 2 എന്ന പേരിലൊരു പടം കൂടി ചെയ്യും. മലയാളികളെല്ലാം അതുകൊണ്ടു. സൂപ്പര്‍ മെഗാ ഹിറ്റ് ആക്കും. ആട് 2 ന്റെ റെക്കോര്‍ഡ് അങ്ങനെ ഞാന്‍ തകര്‍ക്കും. എല്ലാവരും ജാഗ്രതൈ. )