Friday, April 19, 2024
Homeപ്രാദേശികംചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിൽ സജി ചെറിയാന്​ ഏറ്റവും വലിയ ഭൂരിപക്ഷം

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിൽ സജി ചെറിയാന്​ ഏറ്റവും വലിയ ഭൂരിപക്ഷം

രാഷ്​ട്രീയ കണക്ക്​ കൂട്ടലുകള്‍ അസ്​ഥാനത്താക്കി ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിൽ എല്‍.ഡി.എഫി​​​െന്‍റ സി.പി.എം സ്​ഥാനാര്‍ഥി സജി ചെറിയാന്​ മണ്ഡലത്തി​​​െന്‍റ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം. പാര്‍ട്ടി ജില്ല സെക്രട്ടറി കൂടിയായ സജി ചെറിയാന്‍ 20,956 വോട്ടി​​​െന്‍റ റെക്കോഡ്​ ഭൂരിപക്ഷത്തിന്​ യു.ഡി.എഫിലെ ​കോണ്‍ഗ്രസ്​ സ്​ഥാനാര്‍ഥി ഡി.വിജയകുമാറിനെ തോല്‍പിച്ചു.പോള്‍ ചെയ്​ത 1,51,997 വോട്ടുകളില്‍ സജി ചെറിയാന്​ 67,303ഉം യു.ഡി.എഫിലെ ​ഡി.വിജയകുമാറിന്​ 46,347ഉം വോട്ടുകള്‍ ലഭിച്ചു. ത്രികോണ പോരാട്ടാമാവുമെന്ന പ്രവചനം ഫലിക്കാതെ പോയ വിധിയെഴുത്തില്‍ എന്‍.ഡി.എയുടെ ബി.ജെ.പി സ്​ഥാനാര്‍ഥി പി.എസ്​. ശ്രീധരന്‍ പിള്ളക്ക്​ 35,270​ വോട്ട്​ മാത്രമേ ലഭിച്ചുള്ളൂ. അന്തരിച്ച കെ.കെ. രാമചന്ദ്രന്‍ നായര്‍ 2016ല്‍ നേടിയ 7983 വോട്ടി​​​െന്‍റ ഭൂരിപക്ഷം മൂന്നിരട്ടിക്കടുത്ത്​ ഉയര്‍ത്തിയാണ്​, ഭരണത്ത​ി​​​െന്‍റ വിലയിരുത്തലാവുമെന്ന്​ ഭരണപക്ഷവും പ്രതിപക്ഷവും ഒരു പോലെ വിശേഷിപ്പിച്ച തെരഞ്ഞെടുപ്പില്‍ സജി ചെറിയാന്‍ സര്‍ക്കാറി​​​െന്‍റ മുഖം രക്ഷിച്ച തിളക്കമാര്‍ന്ന വിജയം കുറിച്ചത്​.യു.ഡി.എഫ്​ കോട്ടകളില്‍ കനത്ത വിള്ളലുണ്ടാക്കി മണ്ഡലത്തിലുള്‍പ്പെട്ട ചെങ്ങന്നുര്‍ നഗര സഭയിലും 10 ഗ്രാമ പഞ്ചായത്തുകളിലും ഭൂരിപക്ഷം നേടിയ സജി ചെറിയാ​​​െന്‍റ വിജയം ​ സി.പി.എമ്മി​​​െന്‍റപോലും പ്രതീക്ഷകള്‍ക്ക്​ അപ്പുറമായി​. രാമചന്ദ്രന്‍ നായരുടെ നിര്യാണത്തെ തുടര്‍ന്നാണ്​ ഉപതെരഞ്ഞെടുപ്പ്​ നടന്നത്​.ചെങ്ങന്നൂരിലെ എല്‍.ഡി.എഫ്​ വിജയം ആഘോഷിക്കുന്ന പ്രവര്‍ത്തകര്‍. 2006ല്‍ കന്നിയങ്കത്തില്‍ പി.സി. വിഷ്​ണുനാഥിനോട്​ 5132 വോട്ടിന്​ പരാജയപ്പെട്ട സജി ചെറിയാന്‍ ഇക്കുറി വോ​െട്ടണ്ണലി​​​െന്‍റ ആദ്യം മുതല്‍ ഒാ​േരാ ഘട്ടത്തിലും വ്യക്​തമായ ആധിപത്യം പുലര്‍ത്തി​.​ 2016ല്‍ യു.ഡി.എഫിലെ പി.സി. വിഷ്​ണുനാഥിന്​ 44,897ഉം പി.എസ്.​ശ്രീധരന്‍പിള്ളക്ക്​ 42,682ഉം വോട്ടായിരുന്നു ലഭിച്ചത്​. പുതുതായി 1968 പേര്‍ വോട്ടര്‍മാരാകുകയും 6479 പേര്‍ പോളിങ്ങില്‍ അധികമായി പ​െങ്കടുക്കുകയും ചെയ്​തപ്പോഴും യു.ഡി.എഫി​ന്​ 1450 വോട്ടുമാത്രമേ കൂടുതല്‍ ലഭിച്ചുള്ളൂ. ഘടകകക്ഷിയായ ബി.ഡി.ജെ.എസി​​​െന്‍റ അതൃപ്​തി നിലനില്‍ക്കെ ബി.ജെ.പിക്ക്​ 7412 വോട്ട്​​ കുറഞ്ഞു.ഭരണവിരുദ്ധവികാരം ബി.ജെ.പിക്കും സി.പി.എമ്മിനും എതിരാകുമെന്ന കണക്കുകൂട്ടലിനും തിരിച്ചടിയേറ്റു. 1987ല്‍ എല്‍.ഡി.എഫിനുവേണ്ടി കോണ്‍ഗ്രസ്​-എസിലെ മാമ്മന്‍ ​െഎപ് നേടിയ 15,703 വോട്ട​ി​​​െന്‍റ ഭൂരിപക്ഷമാണ്​ ഇതുവരെ മണ്ഡലത്തി​െല ഏറ്റവും ഉയര്‍ന്നത്​. അടിസ്​ഥാന വോട്ട്​ ബാങ്ക്​ നിലനിര്‍ത്തുകയും മറ്റ്​ മേഖലകളില്‍നിന്നെല്ലാം പരമാവധി ​വോട്ട്​ സമാഹരിക്കുകയും ചെയ്​തതാണ്​ എല്‍.ഡി.എഫി​​​െന്‍റ വിജയത്തിന്​ വഴി തെളിച്ചത്​. കെ.കെ. രാമചന്ദ്രന്‍ നായരുടെ മരണത്തെ തുടര്‍ന്ന്​ മണ്ഡലത്തില്‍ നടത്തിയ ചിട്ടയായ പ്രവര്‍ത്തനവും വന്‍വിജയം സാധ്യമാക്കി​.

ചെങ്ങന്നൂര്‍ ഫലം

ആകെ വോട്ട് – 199340
പോള്‍ ചെയ്തത് – 152049
ഭൂരിപക്ഷം – 20956
സജി ചെറിയാന്‍ സി.പി.എം -67303
ഡി.വിജയകുമാര്‍ കോണ്‍ഗ്രസ്​ ​െഎ- 46347
പി.എസ്​.ശ്രീധരന്‍ പിള്ള-ബി.ജെ.പി-35270
രാജീവ് പള്ളത്ത് -ആം ആദ്മി പാര്‍ട്ടി- 368
സുഭാഷ് നാഗ- എ.പി.ഒ.എല്‍- 53
അജി എം.ചാലക്കരി-സ്വതന്ത്രന്‍-137
ഉണ്ണി കാര്‍ത്തികേയന്‍-സ്വതന്ത്രന്‍-57
എം.സി ജയലാല്‍-സ്വതന്ത്രന്‍-20
മുരളി നാഗ- സ്വതന്ത്രന്‍- 44
മോഹനന്‍ ആചാരി- സ്വതന്ത്രന്‍-263
കെ.എം.ശിവപ്രസാദ് ഗാന്ധി- സ്വതന്ത്രന്‍- 21
ശ്രീധരന്‍പിള്ള -സ്വതന്ത്രന്‍-121
എ.കെ ഷാജി-സ്വതന്ത്രന്‍-39
ടി.കെ.സോമനാഥവാര്യര്‍ – സ്വതന്ത്രന്‍-98
സ്വാമി സുഖാകാശ് സരസ്വതി -സ്വതന്ത്രന്‍ – 800
നോട്ട- 728
തിരസ്‌കരിച്ചവ – 8

ചെങ്ങന്നൂരില്‍ സി.പി.എം വര്‍ഗീയത കളിച്ചു -ആന്‍റണി
ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള സി.പി.എം നേതാക്കള്‍ വര്‍ഗീയ കാര്‍ഡിറക്കി നടത്തിയ പ്രചാരണത്തി​​​െന്‍റ ഫലമാണ്​ ചെങ്ങന്നൂരിലെ പ്രതീക്ഷിക്കാത്ത വിധിയെഴുത്തെന്ന്​ കോണ്‍ഗ്രസ്​ പ്രവര്‍ത്തകസമിതി അംഗം എ.കെ. ആന്‍റണി. ഭരണത്തി​​​െന്‍റ ദുരുപയോഗവും ഫലത്തെ സ്വാധീനിച്ചു. യു.ഡി.എഫ്​ സ്​ഥാനാര്‍ഥി ആര്‍.എസ്​.എസുകാരനാണെന്ന പ്രചാരണം ന്യൂനപക്ഷ വിഭാഗങ്ങളില്‍ തെറ്റിദ്ധാരണയുണ്ടാക്കി. സര്‍ക്കാര്‍ വാര്‍ഷികത്തി​​​െന്‍റ പേരില്‍ മുഖ്യമന്ത്രി മതനേതാക്കളുടെ യോഗം വിളിച്ചത്​ ചെങ്ങന്നൂര്‍ ലക്ഷ്യമിട്ടായിരുന്നു. ഇത്​ കേരളത്തില്‍ മുമ്ബ്​ ഇല്ലാത്ത രീതിയാണ്​. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചെങ്ങന്നൂരില്‍ ഉണ്ടായിരുന്ന തനിക്ക്​ ആശങ്കകള്‍ ഉണ്ടായിരുന്നു. ദേശീയതലത്തില്‍ ബി.ജെ.പി കളിക്കുന്ന അതേ വര്‍ഗീയ കാര്‍ഡാണ്​ പിണറായിയും കോടിയേരിയും കേരളത്തില്‍ കളിക്കുന്നത്​. ഭരണത്തി​​​െന്‍റ നഗ്​നമായ ദുരുപയോഗം നടന്നിട്ടും യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് രണ്ടായിരത്തോളം വോട്ട്​ കൂടി. ബി.ജെ.പിക്ക് 7000 വോട്ട്​ കുറഞ്ഞു. പരാജയത്തി​​​െന്‍റ കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ പറയുന്നില്ല. തോല്‍വി പാര്‍ട്ടി വിശaദമായി പരിശോധിക്കും. പ്രതിപക്ഷ നേതൃസ്ഥാനത്ത്​ മാറ്റം ഉണ്ടാകില്ല. കെ.എം.മാണിയുടെ പിന്തുണ സഹായിച്ചുവെന്നാണ്​ കരുതുന്നതെന്നും എ.കെ. ആന്‍റണി പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments