വാട്‌സ്ആപ്പ് സുരക്ഷകൂട്ടുന്നു ; വ്യാജ അക്കൗണ്ടുകള്‍ തടയുന്നതിന് വേരിഫിക്കേഷൻ

അടിമുടി മാറുകയാണ് ജനപ്രിയ വാട്സ്‌ആപ്പ്

ഏറ്റവുമധികം ആളുകള്‍ ഉപയോഗിക്കുന്ന ആപ്ലിക്കേഷനായ വാട്‌സ്ആപ്പും വെരിഫിക്കേഷന്‍ അക്കൗണ്ടുകള്‍ പരീക്ഷിക്കുന്നു.നേരത്തെ ട്വിറ്ററും ഫെയ്‌സ്ബുക്കും മാത്രമാണ് ഇത്തരത്തില്‍ വേരിഫിക്കേഷന്‍ അക്കൗണ്ട് ഉണ്ടായിരുന്നത്. വ്യാജ അക്കൗണ്ടുകള്‍ തടയുന്നതിനാണ് ഇത്തരത്തില്‍ വെരിഫിക്കേഷന്‍ വരുന്നത്.കോടിക്കണക്കിന് ആളുകളാണ് ഇന്ന് വാട്‌സ്ആപ്പ് ഉപയോഗിക്കുന്നത്. മറ്റ് നവമാധ്യമങ്ങള്‍ക്ക് സമമായി ഇനി വാട്‌സ്ആപ്പ് ഒരു ബിസിനസ് എന്ന തരത്തിലേക്ക് ഉയര്‍ത്തുവാനാണ് പദ്ധതിയിടുന്നത്.