അഭിനേത്രിയെ ആക്രമിച്ച കേസില്‍ മുഖ്യസാക്ഷി കാല് മാറി

dileep trapped

അഭിനേത്രിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ മുഖ്യസാക്ഷി കാല് മാറി.മുഖ്യ സാക്ഷി മൊഴിമാറ്റി പറഞ്ഞിരിക്കയാണ്. നടിയെ കാറിനുള്ളില്‍ ആക്രമിച്ച പ്രതിയായ പള്‍സര്‍ സുനി ‘ലക്ഷ്യ’യില്‍ എത്തിയിട്ടില്ലെന്നാണ് മുഖ്യസാക്ഷി മൊഴി മാറ്റിയത്. പുതിയ മൊഴി കേസില്‍ പ്രതിയായ നടന്‍ ദിലീപിന് അനുകൂലമാണെന്ന് പറയുന്നു. കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയാണ് മുഖ്യസാക്ഷി മൊഴിമാറ്റുന്നത്.

ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവന്റെ ഉടമസ്ഥതയിലുള്ള വസ്ത്രസ്ഥാപനമാണ് ലക്ഷ്യ. ഈ സ്ഥാപനത്തിലെ ജീവനക്കാരനാണ് മൊഴിമാറ്റിയത്. കുറ്റകൃത്യത്തിന് ശേഷം പള്‍സര്‍ സുനി ലക്ഷ്യയില്‍ എത്തിയിരുന്നുവെന്നായിരുന്നു ആദ്യമൊഴി. മജിസ്ട്രേറ്റിനുമുന്നില്‍ നല്‍കിയ മൊഴിയാണ് മാറ്റിയത്. പള്‍സര്‍ സുനി ലക്ഷ്യയില്‍ എത്തിയതെന്നും കരുതുന്ന ദിവസത്തെ സിസിടിവി ദൃശ്യങ്ങളും സന്ദര്‍ശക രജിസ്ട്രറും നശിപ്പിച്ച നിലയിലാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

പുറത്തിറങ്ങിയാല്‍ ദിലീപ് സാക്ഷികളെ മൊഴിമാറ്റിക്കാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ ജാമ്യം അനുവദിക്കരുതെന്നും അന്വേഷണസംഘം നേരത്തെ ആവശ്യപ്പെട്ടിരുന്നു.