Friday, March 29, 2024
HomeCrimeപെൺകുട്ടിയുടെ വേഷത്തിൽ എത്തി 11 വയസ്സുകാരനെ കൊലപ്പെടുത്തിയ കേസിന്റെ വാദം

പെൺകുട്ടിയുടെ വേഷത്തിൽ എത്തി 11 വയസ്സുകാരനെ കൊലപ്പെടുത്തിയ കേസിന്റെ വാദം

പെൺകുട്ടിയുടെ വേഷത്തിൽ എത്തി പതിനൊന്നു വയസ്സുകാരനെ പ്രകൃതി വിരുദ്ധപീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തിയ കേസിൽ വാദം പുനഃരാരംഭിച്ചു. ക്രൂരകൃത്യം ചെയ്തുവെന്ന് ആരോപണ വിധേയനായ പാകിസ്ഥാൻ പൗരൻ കോടതിയിൽ കുറ്റം നിഷേധിച്ചു. കേസ് വീണ്ടും പരിഗണിക്കണമെന്നും പ്രതിക്കുനേരെ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ തെറ്റാണെന്നും പ്രതിക്കു വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു.

ആൺകുട്ടിയെ പീഡനത്തിരയാക്കി കൊലപ്പെടുത്തുമ്പോൾ കുറ്റാരോപിതനായ പാകിസ്താൻകാരൻ അബുദാബിയിൽ ഉണ്ടായിരുന്നില്ല എന്നാണ് പ്രതിഭാഗം ഉന്നയിച്ചിരിക്കുന്ന പ്രധാന വിഷയം. സംഭവം നടന്നത് ജൂൺ മാസത്തിലാണ്. ഈ സമയം പ്രതി, തന്റെ ജോലി സ്ഥലമായ അബുദാബി അതിർത്തി പ്രദേശമായ മുസാഫയിൽ ആയിരുന്നുവെന്നും പ്രതിഭാഗം അഭിഭാഷകൻ പറഞ്ഞു. അതേസമയം , ക്രൂരകൃത്യം നടത്തിയ പ്രതിക്ക് വധശിക്ഷ തന്നെ നൽകണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു.
പാക്ക് പൗരൻ കൃത്യം നടത്തിയത് ഏറെക്കാലത്തെ തയാറെടുപ്പിന് ശേഷമെന്ന് പ്രോസിക്യൂഷൻ നേരത്തെ വാദിച്ചിരുന്നു. എസി മെക്കാനിക്കായ 33 വയസുള്ള പാക്ക് പൗരനാണ് കേസിലെ പ്രതി. പ്രതി കൃത്യം നടത്തുന്നതിന് നാലുമാസം മുൻപ് മുതൽ കുട്ടിയുടെ വീട്ടിൽ സന്ദർശനം നടത്താറുണ്ടായിരുന്നു. രക്ഷിതാക്കളുമായി ഇയാൾ അടുപ്പം കാണിച്ചിരുന്നു. വീട്ടിലെത്തുമ്പോൾ കുട്ടിയോട് വലിയ സ്നേഹപ്രകടനമാണ് കാണിച്ചിരുന്നത്. ഉച്ചയ്ക്കുശേഷം പ്രാർഥനയാക്കായി കുട്ടി പിതാവിനൊപ്പം പള്ളിയിൽ പോകുമെന്ന കാര്യം ഇയാൾക്കറിയാം. സംഭവം നടന്ന ദിവസം, പ്രതി പർദയും മറ്റും ധരിച്ച് സ്ത്രീവേഷത്തിലാണ് കുഞ്ഞും കുടുംബവും താമസിക്കുന്ന സ്ഥലത്തെത്തിയത്. കുട്ടി പള്ളിയിൽ നിന്നും ഒറ്റയ്ക്ക് തിരിച്ചുവരുന്നത് വരെ പ്രതി കാത്തിരുന്നു. സ്ത്രീവേഷത്തിലെത്തിയ പ്രതി കുട്ടിയുമായി കെട്ടിടത്തിന്റെ മുകളിൽ പോവുകയും പീഡിപ്പിക്കുകയുമായിരുന്നു. പിന്നീട് തുണികൂട്ടിച്ചേർത്ത് കയറുപോലെയാക്കി കുട്ടിയെ തൂക്കികൊല്ലുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷൻ വാദം. പതിനൊന്നുകാരൻ പീഡനത്തിൽ നിന്നു ചെറുത്തുനിൽക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പ്രതിയ്ക്കെതിരെ ക്രോസ് ഡ്രസിങ്, നമ്പർ പ്ലേയ്റ്റ് ഇല്ലാതെ വാഹനമോടിക്കൽ, കൊലപാതകം, പീഡനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി.
നേരത്തെ, കുറ്റങ്ങളെല്ലാം പ്രതി നിഷേധിച്ചിരുന്നു. പിന്നീട്, കൊലക്കുറ്റം സമ്മതിച്ചു. എന്നാൽ അതിൽ നിന്നും ഇപ്പോൾ വീണ്ടും പിന്നോക്കം പോയിരിക്കുകയാണ് പ്രതി. തനിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് പ്രതി കോടതിയെ അറിയിച്ചെങ്കിലും നടത്തിയ പരിശോധനയിൽ ഇത് തെളിയിക്കാൻ പ്രതിക്ക് സാധിച്ചില്ല. കഴിഞ്ഞ ജൂണ്‍ ഒന്നിനാണ് പള്ളിയിൽ പ്രാർഥന കഴിഞ്ഞ് മുറൂർ റോഡിലെ ഫ്ലാറ്റിലേക്കു തിരിച്ചു വരികയായിരുന്ന അസാൻ മജീദ് എന്ന പതിനൊന്നുകാരനെ പർദ ധരിച്ച് മുഖം മറച്ചെത്തിയ പ്രതി തന്ത്രപൂർവം കെട്ടിടത്തിന്റെ ടെറസിലേക്കു കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയത്. പ്രതി വ്യക്തമായി ആസൂത്രണം ചെയ്താണ് കുറ്റകൃത്യം നടത്തിയത്‌ എന്ന് പ്രോസിക്യൂഷൻ വാദിച്ചു .

RELATED ARTICLES
- Advertisment -

Most Popular

Recent Comments