ആ​റ്റു​കാ​ല്‍ ക്ഷേ​ത്ര​ത്തി​ലും ച​ക്കു​ള​ത്ത് കാ​വി​ലും പു​രു​ഷ​ന്മാ​രെ പ്ര​വേ​ശി​പ്പി​ക്ക​ണ​മെ​ന്ന് ഹ​ര്‍​ജി

chakkulathu

ആ​റ്റു​കാ​ല്‍ ക്ഷേ​ത്ര​ത്തി​ലും ച​ക്കു​ള​ത്ത് കാ​വി​ലും പു​രു​ഷ​ന്മാ​രെ പ്ര​വേ​ശി​പ്പി​ക്ക​ണ​മെ​ന്നും ആ​ര്‍​ത്ത​വ കാ​ല​ത്ത് മു​സ്‌​ലിം സ്ത്രീ​ക​ള്‍​ക്ക് പ​ള്ളി​യി​ല്‍ പ്ര​വേ​ശ​നം ന​ല്‍​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി​യി​ല്‍ ഹ​ര്‍​ജി. നോ​യി​ഡ ആ​സ്ഥാ​ന​മാ​യു​ള്ള ഒ​രു എ​ന്‍​ജി​ഒ പ്ര​വ​ര്‍​ത്ത​ക​ന്‍ സ​ഞ്ജീ​വ് കു​മാ​റാ​ണ് വി​ചി​ത്ര​ങ്ങ​ളാ​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച്‌ ഹ​ര്‍​ജി ന​ല്‍​കി​യ​ത്. ശ​ബ​രി​മ​ല വി​ധി​യെ അ​സ്പ​ദ​മാ​ക്കി ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച ഇ​ദ്ദേ​ഹം, ക്രൈ​സ്ത​വ സ്ത്രീ​ക​ളെ വൈ​ദി​ക​രും ബി​ഷ​പ്പും ആ​ക്കാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ടു​ന്നു. ആ​റ്റു​കാ​ലി​ലും ആ​സാ​മി​ലെ കാ​മാ​ഖ്യ ക്ഷേ​ത്ര​ത്തി​ലും പു​രു​ഷ​ന്മാ​രെ ക​യ​റ്റാ​ത്ത​തു വി​വേ​ച​ന​മാ​ണെ​ന്നാ​ണ് ഹ​ര്‍​ജി​യി​ലെ വാ​ദം. ആ​ര്‍​ത്ത​വ കാ​ല​ത്ത് മു​സ്‌​ലീം സ്ത്രീ​ക​ളെ വ്ര​തം നോ​ക്കാ​ന്‍ അ​നു​വ​ദി​ക്ക​ണം, ഹി​ന്ദു സ്ത്രീ​ക​ള്‍​ക്ക് അ​ടു​ക്ക​ള​യി​ല്‍ ക​യ​റാ​ന്‍ അ​നു​വ​ദി​ക്ക​ണം, പാ​ഴ്സി സ്ത്രീ​ക​ളെ ദേ​വാ​ല​യ​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ക്ക​ണം, മു​സ്‌​ലിം പ​ള്ളി​ക​ളി​ല്‍ പു​രു​ഷ​നൊ​പ്പം സ്ത്രീ​ക​ള്‍​ക്കും പ്രാ​ര്‍​ഥി​ക്കാ​ന്‍ അ​വ​സ​രം ന​ല്‍​ക​ണം, മു​സ്‌​ലിം സ്ത്രീ​ക​ളെ ഇ​മാ​മാ​ക്കാ​നും ഹി​ന്ദു സ്ത്രീ​ക​ളെ പൂ​ജാ​രി​മാ​രാ​കാ​നും അ​നു​വ​ദി​ക്ക​ണം തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും ഹ​ര്‍​ജി​യി​ല്‍ ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്.