Tuesday, April 23, 2024
HomeInternationalപുതുവര്‍ഷം ആദ്യം എത്തിയത് സമോവ, ടോംഗ, കിരിബാസ് ദ്വീപുകളിൽ

പുതുവര്‍ഷം ആദ്യം എത്തിയത് സമോവ, ടോംഗ, കിരിബാസ് ദ്വീപുകളിൽ

അങ്ങനെ പുതുവർഷം ആദ്യം സമോവയില്‍ എത്തി. ലോകത്ത് ആദ്യം പുതുവര്‍ഷം എത്തിയത് സമോവ, ടോംഗ, കിരിബാസ് ദ്വീപുകളിലാണ്. ഏറ്റവും അവസാനം പുതുവര്‍ഷം എത്തുന്നത് യുഎസ് നിയന്ത്രണത്തിലുള്ള ബേക്കര്‍, ഹോളണ്ട് ദ്വീപുകളിലാണ്.എന്നാല്‍ ഇവിടെ മനുഷ്യവാസം ഇല്ല. ലണ്ടണില്‍ ജനുവരി ഒന്ന് പകല്‍ 11 മണിയാകുമ്പോഴാണ് ഈ ദ്വീപുകളില്‍ പുതുവര്‍ഷം എത്തുക. അമേരിക്കന്‍ സമോവ എന്നാണ് ബേക്കര്‍ ദ്വീപ് അറിയപ്പെടുന്നത്. സമോവയില്‍ നിന്ന് പുതുവര്‍ഷത്തില്‍ ഒരാള്‍ ബേക്കര്‍ ദ്വീപിലെത്തുകയാണെങ്കില്‍ സാങ്കേതികമായി അയാള്‍ ഒരുദിവസം പിന്നിലാണ് എത്തിപ്പെടുക എന്ന കൗതുകവുമുണ്ട്.സമോവ, ടോംഗ, കിരിബാസ് ദ്വീപുകള്‍ക്ക് പിന്നാലെ പുതുവര്‍ഷം എത്തിയത് ന്യൂസിലാന്‍ഡിലാണ്. ഓക്‌ലന്‍ഡില്‍ കരിമരുന്നു പ്രകടനത്തോടെ പുതുവര്‍ഷത്തെ വരവേറ്റു. അടുത്തത് ഓസ്‌ട്രേലിയയിലാണ് പുതുവര്‍ഷമെത്തുക. പിന്നീട് ജപ്പാന്‍, ചൈന, പിന്നെ ഇന്ത്യ എന്നിങ്ങനെയാണ് പുതുവര്‍ഷ ദിനം കടന്നുപോകുക.

RELATED ARTICLES
- Advertisment -

Most Popular

Recent Comments