Friday, April 19, 2024
HomeUncategorizedറവന്യു ജില്ലാ കലോത്സവത്തിന് അടൂരിൽ തിരി തെളിഞ്ഞു

റവന്യു ജില്ലാ കലോത്സവത്തിന് അടൂരിൽ തിരി തെളിഞ്ഞു

അടൂർ കലാകാരൻമാരുടെ നാടാണ്. ഇ.വി. കൃഷ്ണപിള്ള മുതൽ അടൂർ ഗോപാലകൃഷ്ണൻവരെയുള്ള വിഖ്യാത കലാകാരൻമാരുടെ നാട്ടിലേക്ക് വീണ്ടുമൊരു കലാവസന്തത്തിന് ഇന്നലെ തിരിതെളിഞ്ഞു. വർണശബളമായ ഘോഷയാത്രയേ തുടർന്നു അടൂർ ഗവൺമെന്റ് ബോയ്സ് എച്ച്എസ്എസിലെ പ്രധാന വേദിയിൽ ആന്റോ ആന്റണി എംപി പത്തനംതിട്ട റവന്യു ജില്ലാ സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്തു. ചിറ്റയം ഗോപകുമാർ എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി മുഖ്യപ്രഭാഷണം നടത്തി.
കലാമത്സരങ്ങള്‍ ചലച്ചിത്ര സംവിധായകന്‍ ഡോ. ബിജു ഉദ്ഘാടനം ചെയ്തു. കലയാണ് മനുഷ്യനെ നവീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കലയും സാഹിത്യവും ഇന്നത്തെ തലമുറയില്‍ നിന്നും അകന്നുപോകുകയാണ്. കമ്പ്യൂട്ടറും ഇന്റര്‍നെറ്റുമാണ് ജീവിതമെന്ന് ധരിക്കുന്നവരില്‍ നിന്നും സഹൃദയത്വം അകന്നുപോകും. സഹൃദയത്വം ഇല്ലാത്ത മനുഷ്യര്‍ സമൂഹത്തെ അരാജകത്വത്തിലേക്ക് കൊണ്ടുചെന്നെത്തിക്കുമെന്നും ഡോ ബിജു പറഞ്ഞു. ഒമ്പതു വേദികളിലാണ് കലോത്സവ മത്സരങ്ങൾ നടക്കുന്നതു. അടൂർ ഡിവൈഎസ്പി എസ്.റഫീക്ക് ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്ത ഘോഷയാത്ര പട്ടണത്തെ പ്രദിക്ഷണം ചെയ്തു തിരികെ ഗവൺമെന്റ് ബോയ്സ് എച്ച്എസ്എസിൽ സമാപിച്ചു.വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, സിപിഐ ജില്ലാ സെക്രട്ടറി എ പി ജയന്‍, ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ്, കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന സെക്രട്ടറി പ്രൊഫ. ഡി കെ ജോണ്‍, ബിജെപി ജില്ലാ സെക്രട്ടറി എം ജി കൃഷ്ണകുമാര്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ ടി മുരുകേശ്, ആര്‍ ബി രാജീവ് കുമാര്‍, പളളിയ്ക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി പ്രസന്നകുമാരി, വൈസ് പ്രസിഡന്റ് എ പി സന്തോഷ്, ജനശ്രീ ജില്ലാ ചെയര്‍മാന്‍ പഴകുളം ശിവദാസന്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ആശ ഷാജി, മായ ഉണ്ണികൃഷ്ണന്‍, കുഞ്ഞുമോള്‍ കൊച്ചുപാപ്പി, എസ് അഖില്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സൂസന്‍ തോമസ്, കെ മിനി, ബീനകുമാരി, ശുഭലക്ഷ്മിയമ്മാള്‍, സുരേഷ് ആര്‍, ലിസ്സി ജോണ്‍, ജോണ്‍സന്‍, സജി അലക്‌സാണ്ടര്‍, വസന്തകുമാരി എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ എസ്. സുജാത സ്വാഗതവും സ്വീകരണ കമ്മിറ്റി കൺവീനർ സജി അലക്സാണ്ടർ നന്ദിയും പറഞ്ഞു.

കലോത്സവത്തിൽ യു പി വിഭാഗത്തിൽ പന്തളവും H S , H S S വിഭാഗത്തിൽ കോന്നിയും പോയിന്റ് നില അനുസരിച്ചു മുന്നിട്ടു നിൽക്കുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments