ബാ​ഡ്മി​ന്‍റ​ണ്‍ ലോ​ക ചാമ്പ്യൻഷിപ്പിൽ പി.​വി. സി​ന്ധു ഫൈ​ന​ലി​ല്‍

sindhu

ചൈനയില്‍ നടക്കുന്ന ബാ​ഡ്മി​ന്‍റ​ണ്‍ ലോ​ക ചാമ്പ്യൻഷിപ്പിൽ ഇന്ത്യന്‍ താരം പി.​വി. സി​ന്ധു ഫൈ​ന​ലി​ല്‍ പ്രവേശിച്ചു. ഫൈനലില്‍ സ്പെയിനിന്റെ കരോളിന മരിന്‍ ആണ് സിന്ധുവിന്റെ എതിരാളി. സെമി ഫൈനലില്‍ ജാ​പ്പ​നീ​സ് താ​രം അ​കാ​നെ യ​മാ​ഗൂ​ച്ചി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് സി​ന്ധു ഫൈനലില്‍ പ്രവേശിച്ചത്. 52 മിനിട്ട് നീണ്ടു നിന്ന മത്സരത്തില്‍ യമാഗൂച്ചിയെ ഒരു തലത്തിലും മേല്‍കൈ നേടാന്‍ അനുവദിക്കാതെ നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു സിന്ധുവിന്റെ ഈ വിജയം.