കാമുകിയുടെ ഭര്‍ത്താവിന്റെ സ്വകാര്യ ദൃശ്യങ്ങള്‍ ആപ്ലിക്കേഷന്‍വഴി പകര്‍ത്തിയാൾ അറസ്റ്റില്‍

mobile

കാമുകിയുടെ ഭര്‍ത്താവിന്റെ സ്വകാര്യ ദൃശ്യങ്ങള്‍ മൊബൈല്‍ ആപ്ലിക്കേഷന്‍വഴി പകര്‍ത്തിയ യുവാവ് അറസ്റ്റില്‍. അമ്പലപ്പുഴ നീര്‍ക്കുന്നം സ്വദേശിയായ അജിത് സ്വകാര്യബാങ്ക് ജീവനക്കാരനാണ്. ഇയാള്‍ അയല്‍വാസിയായ യുവതിയുമായി അടുപ്പത്തിലായിരുന്നു.തുടര്‍ന്ന് അവരുടെ ഭര്‍ത്താവിന്റെ മൊബൈല്‍ ഫോണില്‍ രഹസ്യ ആപ്ലിക്കേഷന്‍ കാമുകിയുടെ സഹായത്തോടെ ഉടമ പോലും അറിയാതെ സ്ഥാപിക്കുകയായിരുന്നു.ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച്‌ അഞ്ചു മാസത്തോളം യുവതിയുടെ ഭര്‍ത്താവിന്റെ നീക്കങ്ങള്‍ അജിത് നിരീക്ഷിച്ചു. സംഭാഷണങ്ങളുടെ ശബ്ദരേഖയും സ്വകാര്യ നിമിഷങ്ങളുടേതുള്‍പ്പെടെയുള്ള ദൃശ്യങ്ങളും പകര്‍ത്തി. തട്ടിപ്പു മനസ്സിലാക്കിയ യുവതിയുടെ ഭര്‍ത്താവ് പരാതിയുമായി എളമക്കര പൊലീസിനെ സമീപിച്ചു.മൊബൈല്‍ ഫോണില്‍ സ്ഥാപിച്ച ആപ്ലിക്കേഷന്‍ വഴി തന്നെ പ്രതിയെ കണ്ടെത്തിയ പൊലീസ്, പിന്നീട് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.