Friday, April 19, 2024
HomeInternationalഇ​ന്തോ​നേ​ഷ്യ​യെ ന​ടു​ക്കി വ​ന്‍ ഭൂ​ച​ല​നം

ഇ​ന്തോ​നേ​ഷ്യ​യെ ന​ടു​ക്കി വ​ന്‍ ഭൂ​ച​ല​നം

ഇ​ന്തോ​നേ​ഷ്യ​യെ ന​ടു​ക്കി വ​ന്‍ ഭൂ​ച​ല​നം. ഇ​ന്ത്യ​ന്‍ സ​മ​യം വൈ​കി​ട്ട് 5.16-ന് ​ഉ​ണ്ടാ​യ ഭൂ​ച​ല​നം റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 7.0 രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി യു​എ​സ് ജി​യോ​ള​ജി​ക്ക​ല്‍ സ​ര്‍​വേ അ​റി​യി​ച്ചു. ഇ​ന്തോ​നേ​ഷ്യ​യു​ടെ വ​ട​ക്ക​ന്‍ തീ​ര​ത്തെ ലോം​ബോ​ക് ദ്വീ​പാ​ണ് ഭൂ​ച​ല​ന​ത്തി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്രം. ഇ​തേ​വ​രെ ആ​ള​പാ​യം റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ലെ​ന്നു റോ​യി​ട്ടേ​ഴ്സ് വാ​ര്‍​ത്താ ഏ​ജ​ന്‍​സി റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ഉ​പ​രി​ത​ല​ത്തി​ല്‍​നി​ന്നു 15 കി​ലോ​മീ​റ്റ​ര്‍ ആ​ഴ​ത്തി​ലാ​ണ് ച​ല​ന​മു​ണ്ടാ​യ​ത്. ഇ​തേ​തു​ട​ര്‍​ന്ന് സു​നാ​മി മു​ന്ന​റി​യി​പ്പ് പു​റ​പ്പെ​ടു​വി​ച്ച​താ​യി ദു​ര​ന്ത നി​വാ​ര​ണ ഏ​ജ​ന്‍​സി അ​റി​യി​ച്ചു. വി​നോ​സ​ഞ്ചാ​ര​കേ​ന്ദ്ര​മാ​യ ബാ​ലി​യി​ല്‍ ഭൂ​ച​ല​നം കു​റ​ച്ചു സെ​ക്ക​ന്‍​ഡു​ക​ള്‍ നീ​ണ്ടു​നി​ന്നു. ജ​ന​ങ്ങ​ള്‍ വീ​ടു​ക​ളി​ല്‍​നി​ന്നും ഹോ​ട്ട​ലു​ക​ളി​ല്‍​നി​ന്നും പു​റ​ത്തേ​ക്ക് ഓ​ടി. ബാ​ലി തെ​രു​വു​ക​ള്‍ ആ​ളു​ക​ളെ​കൊ​ണ്ട് നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണെ​ന്ന് ഓ​സ്ട്രേ​ലി​യ​ന്‍ വി​നോ​ദ​സ​ഞ്ചാ​രി ഏ​ജ​ന്‍​സി​യോ​ടു പ​റ​ഞ്ഞു. ഒ​രാ​ഴ്ച​യ്ക്കി​ടെ ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് ലോം​ബോ​ക്ക് മേ​ഖ​ല​യി​ല്‍ ഭൂ​ച​ല​ന​മു​ണ്ടാ​കു​ന്ന​ത്. ക​ഴി​ഞ്ഞ ആ​ഴ്ച ദ്വീ​പി​ലു​ണ്ടാ​യ ഭൂ​ച​ല​ന​ത്തി​ല്‍ 14 പേ​ര്‍ മ​രി​ച്ചി​രു​ന്നു. 6.4 തീ​വ്ര​ത​യാ​ണ് അ​ന്നു റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments