12 വ​യ​സി​ന് താ​ഴെ​യു​ള്ള പെ​ണ്‍​കു​ട്ടി​ക​ളെ പീ​ഡി​പ്പി​ക്കു​ന്നവർക്ക്‌ വ​ധ​ശി​ക്ഷ

suicide

12 വ​യ​സി​ന് താ​ഴെ​യു​ള്ള പെ​ണ്‍​കു​ട്ടി​ക​ളെ പീ​ഡി​പ്പി​ക്കു​ന്ന പ്ര​തി​ക​ള്‍​ക്ക് വ​ധ​ശി​ക്ഷ ന​ല്‍​കു​ന്ന ബി​ല്‍ പാ​ര്‍​ല​മെ​ന്‍റ് പാ​സാ​ക്കി. ക​ഴി​ഞ്ഞ മാ​സം ലോ​ക്സ​ഭ​യി​ല്‍ പാ​സാ​ക്കി​യ ബി​ല്‍ രാ​ജ്യ​സ​ഭ​യും അം​ഗീ​ക​രി​ച്ചു. ഇ​തോ​ടെ പെ​ണ്‍​കു​ട്ടി​ക​ളെ പീ​ഡി​പ്പി​ക്കു​ന്ന പ്ര​തി​ക​ള്‍​ക്ക് വ​ധ​ശി​ക്ഷ ന​ല്‍​കു​ന്ന കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ ഓ​ര്‍​ഡി​ന​ന്‍​സി​നു പ്രാ​ബ​ല്യം ന​ഷ്ട​മാ​യി. ജ​മ്മു കാ​ഷ്മീ​രി​ലെ ക​ത്വ​യി​ല്‍ എ​ട്ടു വ​യ​സു​കാ​രി ക്രൂ​ര​പീ​ഡ​ന​ത്തി​നി​ര​യാ​യി കൊ​ല്ല​പ്പെ​ട്ട​തി​നു പി​ന്നാ​ലെ വ്യാ​പ​ക ജ​ന​രോ​ഷം ഉ​യ​ര്‍​ന്ന​തോ​ടെ​യാ​ണു സ​ര്‍​ക്കാ​ര്‍ ഓ​ര്‍​ഡി​ന​ന്‍​സ് പു​റ​പ്പെ​ടു​വി​ച്ച​ത്. പു​തി​യ ബി​ല്ലി​ല്‍, 16 വ​യ​സി​നു താ​ഴെ പ്രാ​യ​മു​ള്ള പെ​ണ്‍​കു​ട്ടി​ക​ളെ പീ​ഡി​പ്പി​ക്കു​ന്ന​വ​ര്‍​ക്കു​ള്ള ശി​ക്ഷ പ​ത്തു വ​ര്‍​ഷം ത​ട​വി​ല്‍​നി​ന്ന് 20 വ​ര്‍​ഷ​മാ​ക്കി ഉ​യ​ര്‍​ത്തി. ഇ​ത് ജീ​വ​പ​ര്യ​ന്ത​മാ​യും ഉ​യ​ര്‍​ത്താം. 16 വ​യ​സി​നു താ​ഴെ പ്രാ​യ​മു​ള്ള പെ​ണ്‍​കു​ട്ടി​ക​ളെ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കു​ന്ന​വ​ര്‍​ക്ക് ജീ​വി​ത​കാ​ലം മു​ഴു​വ​ന്‍ ത​ട​വി​നും നി​യ​മം ശി​പാ​ര്‍​ശ ചെ​യ്യു​ന്നു. 12 വ​യ​സി​നു താ​ഴെ പ്രാ​യ​മു​ള്ള പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചാ​ല്‍ കു​റ​ഞ്ഞ ശി​ക്ഷ 20 വ​ര്‍​ഷം ത​ട​വാ​ണ്. ഇ​ത് ജീ​വ​പ​ര്യ​ന്ത​മാ​യും വ​ധ​ശി​ക്ഷ​യാ​യും കേ​സു​ക​ളു​ടെ സാ​ഹ​ച​ര്യ​മ​നു​സ​രി​ച്ച്‌ ഉ​യ​ര്‍​ത്താ​ന്‍ കോ​ട​തി​ക്കു ക​ഴി​യും.

നി​ല​വി​ല്‍ കു​ട്ടി​ക​ള്‍​ക്ക് നേ​രെ​യു​ള്ള ലൈം​ഗി​ക അ​തി​ക്ര​മം ത​ട​യു​ന്ന​തി​നു​ള്ള പോ​ക്സോ നി​യ​മം അ​നു​സ​രി​ച്ച്‌ കി​ട്ടാ​വു​ന്ന പ​രാ​മ​വ​ധി ശി​ക്ഷ ജീ​വ​പ​ര്യ​ന്തം ത​ട​വാ​ണ്. കു​റ​ഞ്ഞ ശി​ക്ഷ ഏ​ഴ് വ​ര്‍​ഷ​വു​മാ​ണ്. രാ​ജ​സ്ഥാ​ന്‍, ഹ​രി​യാ​ന, മ​ധ്യ​പ്ര​ദേ​ശ്, അ​രു​ണാ​ച​ല്‍ പ്ര​ദേ​ശ് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ള്‍ ഇ​തി​നോ​ട​കം ത​ന്നെ ഇ​ത്ത​രം കു​റ്റ​വാ​ളി​ക​ള്‍​ക്ക് വ​ധ​ശി​ക്ഷ ന​ല്‍​കാ​നു​ള്ള നി​യ​മം പാ​സാ​ക്കി​യി​ട്ടു​ണ്ട്.