Tuesday, March 19, 2024
HomeNationalചരിത്രവിജയം ഇന്ത്യ അര്‍ജന്‍റീനയെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് തോൽപിച്ചു

ചരിത്രവിജയം ഇന്ത്യ അര്‍ജന്‍റീനയെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് തോൽപിച്ചു

ഇന്ത്യ അണ്ടര്‍-20 ഫുട്ബോള്‍ ടീമിന് ചരിത്രവിജയം. ആറ് തവണ അണ്ടര്‍-20 ലോക ചാന്പ്യന്‍മാരായ അര്‍ജന്‍റീനയെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് ഇന്ത്യ തോല്‍പ്പിച്ചത്. സ്പെയിനില്‍ നടക്കുന്ന കോട്ടിഫ് കപ്പിലാണ് ഇന്ത്യന്‍ കുട്ടികള്‍ ചരിത്ര വിജയം നേടിയത്.കോര്‍ണറില്‍ നിന്ന് ദീപക് താംഗിരിയാണ് ഹെഡറിലൂടെ ഇന്ത്യയെ മുന്നിലെത്തിച്ചത്. പകുതി സമയത്ത് ഈ ഗോളിന്‍റെ ലീഡുമായാണ് ഇന്ത്യ പോയത്.70 മിനിറ്റ്വരെ ഇന്ത്യ ലീഡ് നിലനിര്‍ത്തിയതോടെ റാങ്കിംഗില്‍ വളരെയേറെ മുന്നിലുള്ള അര്‍ജന്‍റീനയുടെ യുവനിര പരുക്കന്‍ കളി പുറത്തെടുത്തു. റഹിം അലിയെ ഫൗള്‍ ചെയ്തതിന് ഇന്ത്യയ്ക്ക് ഫ്രീകിക്ക് ലഭിക്കുകയും ചെയ്തു. കിക്കെടുത്ത മധ്യനിര താരം അന്‍വര്‍ അലിക്ക് പിഴച്ചില്ല. സുന്ദരമായ കിക്ക് വലയുടെ വലത് പാര്‍ശ്വത്തിലൂടെ അകത്തുകയറുകയായിരുന്നു.72-ാം മിനിറ്റിലാണ് അര്‍ജന്‍റീന ആശ്വസ ഗോള്‍ നേടിയത്. ഈ വര്‍ഷം ആദ്യം സീനിയര്‍ ടീം ഇന്‍റര്‍കോണ്ടിനന്‍റല്‍ കപ്പ് കിരീടം നേടിയ ശേഷം ഇന്ത്യന്‍ ഫുട്ബോളിലുണ്ടായിരിക്കുന്ന ഏറ്റവും വലിയ വിജയമാണിത്. അര്‍ജന്‍റീനയ്ക്കെതിരേ നേടിയ വിജയത്തില്‍ യുവതുര്‍ക്കികളെ ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ അഭിനന്ദിച്ചു.അര്‍ജന്‍ീന ദേശീയ ടീമിന്റെ പുതിയ പരിശീലകനായി നിയമിതനായ ലിയോണല്‍ സ്‌കലോനിയാണ് അവരുടെ യൂത്ത് ടീമിന്റെ പരിശീലകന്‍. സഹായിയായി മുന്‍ ദേശീയ താരം പാബ്ലോ ഐമറും. മറഡോണയുടേയും മെസ്സിയുടേയും പിന്‍മുറക്കാരെയാണ് ഇന്ത്യ തോല്‍പിച്ചത്. ഇന്ത്യന്‍ ഫുട്‌ബോളിന് എക്കാലവും ഓര്‍മിക്കാവുന്ന ചരിത്രമാണ് പിറന്നിരിക്കുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments