Thursday, April 25, 2024
HomeNationalവാഹന റജിസ്‌ട്രേഷന്‍, ലൈസന്‍സ് നിരക്കുകള്‍ കേന്ദ്രസർക്കാർ കുത്തനെ കൂട്ടി

വാഹന റജിസ്‌ട്രേഷന്‍, ലൈസന്‍സ് നിരക്കുകള്‍ കേന്ദ്രസർക്കാർ കുത്തനെ കൂട്ടി

ലൈസന്‍സ് പുതുക്കാനുള്ള നിരക്ക് 50 ല്‍ നിന്ന് 200 രൂപയാക്കി. വാഹന റജിസ്‌ട്രേഷന്‍ നിരക്കില്‍ പത്തിരട്ടിയോളം വര്‍ധനവുണ്ട്.2500ല്‍ നിന്ന് 10000 രൂപയാക്കിയാണ് ഡ്രൈവിങ് സ്‌കൂളുകളുടെ റജിസ്‌ട്രേഷന്‍ നിരക്ക് കൂട്ടിയിരിക്കുന്നത്.കഴിഞ്ഞ ഒരു വര്‍ഷമായി നിരക്ക് കൂട്ടിയിട്ടില്ലെന്നു കാരണം ചൂണ്ടിക്കാണിച്ചാണ് കേന്ദ്രത്തിന്റെ നടപടി. ലേണേഴ്‌സ് ലൈസൻസ് ഫീസ് 30 രൂപ എന്നത് 150 രൂപയാക്കി . രാജ്യാന്തര ഡ്രൈവിംഗ് പെർമിറ്റിനു 1000 രൂപ അടക്കണം. ഡ്രൈവിംഗ് സ്കൂളുകൾ പെർമിറ്റു പുതുക്കാൻ 5000 രൂപ അടക്കണം. മുചക്ര വാഹനങ്ങളുടെ റജിസ്ട്രേഷൻ ഫീസ് 1000 രൂപയാക്കി ഉയർത്തി. ബസുകളുടെയും ചരക്കു ലോറികളുടെയും നിരക്ക് 1500 രൂപയാക്കി ഉയർത്തി. ഡ്യൂപ്ലിക്കേറ്റ് ലൈസൻസ് ലഭിക്കാൻ 5000 രൂപ അടയ്ക്കേണ്ടതാണ്‌.

RELATED ARTICLES
- Advertisment -

Most Popular

Recent Comments