Thursday, April 25, 2024
HomeCrime8 ല​ക്ഷം രൂ​പ കൊ​ടു​ത്താ​ല്‍ ഒ​രാ​ളെ വെ​ടി​വെ​ച്ചു കൊ​ല്ലാ​മെ​ന്ന് എസ്. ഐ.; ഇ​ന്ത്യാ ടു​ഡേ ചാ​ന​ലി​ന്‍റെ...

8 ല​ക്ഷം രൂ​പ കൊ​ടു​ത്താ​ല്‍ ഒ​രാ​ളെ വെ​ടി​വെ​ച്ചു കൊ​ല്ലാ​മെ​ന്ന് എസ്. ഐ.; ഇ​ന്ത്യാ ടു​ഡേ ചാ​ന​ലി​ന്‍റെ ഒ​ളി​കാ​മ​റ​യി​ല്‍

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ പോ​ലീ​സിന്റെ വ്യാജ ഏ​റ്റു​മു​ട്ട​ലു​ക​ളു​ടെ പി​ന്നാമ്പു​റ​ക്ക​ഥ​ക​ള്‍ ചുരുളഴിയുന്നു. പ​ണ​ത്തി​നും, പ്ര​ശ​സ്തി​ക്കും, സ്ഥാ​ന​ക്ക​യ​റ്റ​ത്തി​നും വേ​ണ്ടി വ്യാ​ജ ഏ​റ്റു​മു​ട്ട​ലു​ക​ളി​ലേ​ര്‍​പ്പെ​ടു​ന്ന പോ​ലീ​സ് ഉ​ദ്യോ​സ്ഥ​ര്‍ ഇ​ന്ത്യാ ടു​ഡേ ചാ​ന​ലി​ന്‍റെ ഒ​ളി​കാ​മ​റ​യി​ല്‍ കു​ടു​ങ്ങി. പ​ണ​വും സ്ഥാ​ന​ക്ക​യ​റ്റ​വും പ്ര​സി​ദ്ധി​യും കി​ട്ടി​യാ​ല്‍ നി​ര​പ​രാ​ധി​ക​ളെ ഏ​റ്റു​മു​ട്ട​ലു​ക​ളി​ലൂ​ടെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ത​യാ​റാ​ണെ​ന്ന് പോ​ലീ​സു​കാ​ര്‍ വെ​ളി​പ്പെ​ടു​ത്തു​ന്ന വീ​ഡി​യോ​യാ​ണ് ഇ​ന്ത്യാ ടു​ഡെ പു​റ​ത്തു​വി​ട്ട​ത്. 241 ഏ​റ്റു​മു​ട്ട​ലു​ക​ള്‍ ന​ട​ന്ന ആ​ഗ്ര​യി​ലെ ചി​ത്ര​ഹ​ട്ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സ​ബ് ഇ​ന്‍​സ്പെ​ക്ട​ര്‍ എ​ട്ട് ല​ക്ഷം രൂ​പ കൊ​ടു​ത്താ​ല്‍ ഒ​രാ​ളെ വെ​ടി​വെ​ച്ചു കൊ​ല്ലാ​മെ​ന്ന് സ​മ്മ​തി​ക്കു​ന്ന​ത് ഒ​ളി​കാ​മ​റ​യി​ല്‍ വ്യ​ക്ത​മാ​ണ്. റി​പ്പോ​ര്‍​ട്ടു​ക​ള്‍ പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ മൂ​ന്നു പോ​ലീ​സു​കാ​രെ സ​സ്പെ​ന്‍​ഡ് ചെ​യ്ത​താ​യി ഡി​ജി​പി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു. യോ​ഗി ആ​ദി​ത്യ​നാ​ഥ് സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ല്‍ വ​ന്ന​തി​നു​ശേ​ഷം 1500 ഏ​റ്റു​മു​ട്ട​ലു​ക​ളാ​ണ് ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ന​ട​ന്ന​ത്. ഇ​ത്ത​രം ഏ​റ്റു​മു​ട്ട​ലു​ക​ളി​ല്‍ 60-ല്‍ ​അ​ധി​കം പേ​ര്‍ കൊ​ല്ല​പ്പെ​ടു​ക​യും നാ​നൂ​റി​ന​ടു​ത്ത് ആ​ളു​ക​ള്‍​ക്കു പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു. നേ​ര​ത്തെ​യും ഇ​ത്ത​രം ഏ​റ്റു​മു​ട്ട​ലു​ക​ള്‍ വ്യാ​ജ​മാ​ണെ​ന്ന് ആ​രോ​പ​ണം ഉ​യ​ര്‍​ന്നി​രു​ന്നെ​ങ്കി​ലും സ​ര്‍​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു പ്ര​തി​ക​ര​ണ​ങ്ങ​ളു​ണ്ടാ​യി​രു​ന്നി​ല്ല.

RELATED ARTICLES
- Advertisment -

Most Popular

Recent Comments