Friday, March 29, 2024
HomeKeralaലോലിപോപിന്റെ വില്‍പന കേരളത്തില്‍ നിരോധിച്ചു

ലോലിപോപിന്റെ വില്‍പന കേരളത്തില്‍ നിരോധിച്ചു

കൃത്രിമ നിറങ്ങള്‍ കലര്‍ത്തി നിര്‍മ്മിക്കുന്ന ലോലിപോപിന്റെ വില്‍പന കേരളത്തില്‍ നിരോധിച്ചു. ചെന്നൈ ആസ്ഥാനമായ കമ്പനിയുടെ ‘ടൈംപാസ് ലോലിപോപ്സ്’ എന്ന ലോലിപോപ്പ് ആണ് നിരോധിച്ചത്. അനുവദനീയമായ അളവില്‍ കൂടുതല്‍ കൃത്രിമ നിറങ്ങള്‍ കലര്‍ത്തുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ബ്രൗണ്‍, മഞ്ഞ, വെള്ള, ചുവപ്പ്, ഓറഞ്ച്, കറുപ്പ്, പച്ച നിറങ്ങളിലാണ് മിഠായി ലഭിക്കുന്നത്. ഇത് കഴിക്കുന്നത് കുട്ടികളില്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ എം ജി രാജമാണിക്കം അറിയിച്ചു. ഇവയുടെ ഉല്‍പ്പാദകരുടെയും മൊത്ത കച്ചവടം നടത്തുന്ന കച്ചവടക്കാര്‍ക്കെതിരെയും നടപടിയെടുക്കും. ഭക്ഷ്യ വസ്തുക്കളുടെ ഉല്‍പ്പാദകരും മധുര പലഹാരങ്ങള്‍ വില്‍ക്കുന്നവരും ബേക്കറി ഉടമകളും നിയമം അനുവദിക്കുന്ന അളവില്‍ മാത്രമേ ഇത്തരം കൃത്രിമ രാസപദാര്‍ഥങ്ങള്‍ ഉപയോഗിക്കാവൂ എന്നും ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്നും അറിയിപ്പിലുണ്ട്. കുട്ടികളും രക്ഷകര്‍ത്താക്കളും ഇക്കാര്യത്തില്‍ തികഞ്ഞ ജാഗ്രത പാലിക്കണമെന്നും ഭക്ഷ്യ സുരക്ഷാ കമ്മിഷണര്‍ അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments