Thursday, March 28, 2024
HomeCrimeബാലതാരത്തെ കൂട്ടബലാത്സംഗം ചെയ്തു

ബാലതാരത്തെ കൂട്ടബലാത്സംഗം ചെയ്തു

ഒരു സീരിയൽ നടിയാണ് പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയത്​

ബാലതാരത്തെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. കഴിഞ്ഞ പതിനെട്ടാം തീയതി നല്‍കിയ പരാതിയില്‍ ഇന്നാണ് പൊലീസ്​ കേസെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ​പ്രമുഖ രാഷ്​ട്രീയ നേതാവിന്‍റെ മകനെ ​പൊലീസ്​ കസ്​റ്റഡിയിലെടുത്തതായും കേസിൽ അഞ്ച്​ പേർക്ക്​ പീഡനത്തിൽ പങ്കുള്ളതായുമാണ് അവസാനം ​ലഭിച്ച വിവരം.

കൊല്ലം ഇൗസ്​റ്റ് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്​തിട്ടുള്ളത്​. കൊല്ലം മയ്യനാട് ​സ്വദേശിയെ ആണ് ​ പൊലീസ്​ കസ്​റ്റഡിയിലെടുതിരിക്കുന്നത്​.

ഒരു ഹ്രസ്വസിനിമയില്‍ ബാലതാരമായി ഇപ്പോൾ ബാലസംഗത്തിനു ഇരയായ പെൺകുട്ടി അഭിനയിച്ചിരുന്നു. മറ്റൊരു സിനിമയില്‍ അഭിനയിക്കാൻ അവസരം നൽകാമെന്ന്​ വാഗ്ദാനം ചെയ്തശേഷം തന്ത്രപൂർവ്വം ബാലതാരത്തെ ഒരു വീട്ടിലെത്തിച്ചു. അവിടെ വെച്ച്​ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. ഒരു സീരിയൽ നടിയാണ് സിനിമയില്‍ അഭിനയിക്കാൻ അവസരം നൽകാമെന്ന് ​വാഗ്​ദാനം നൽകി പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയത്​.

RELATED ARTICLES
- Advertisment -

Most Popular

Recent Comments