ബ്ലാക്ക്‌മെയിൽ ചെയ്തു പണം തട്ടിയെടുക്കാൻ പ്രേമിക്കുന്ന അക്കു

blackmail

ബ്ലാക്ക്‌മെയിൽ ചെയ്തു പണം തട്ടിയെടുക്കാൻ പ്രേമിക്കുന്ന അക്കു. പ്രേമം നടിച്ചു പെൺകുട്ടിയെ വശീകരിച്ച ഇയാൾ പിന്നീട് ഫോട്ടോകളെടുത്തു അതുകാണിച്ചു ബ്ലാക്ക്‌മെയിലിംഗ് നടത്തുകയായിരുന്നു. പെൺകുട്ടിയുടെ ചിത്രങ്ങൾ കുടുംബത്തെ കാണിച്ചായിരുന്നു പണം തട്ടാൻ ശ്രമിച്ചത്. ഒടുവിൽ ഇയാൾ പോലീസ് പിടിയിലായി.
തൃക്കൂര്‍ സ്വദേശി അക്കുവെന്ന് വിളിക്കുന്ന രതീഷാണ് പിടിയിലായത്.

ഇയാൾക്കെതിരെ മണ്ണൂത്തി സ്റ്റേഷനില്‍ ബലാത്സംഗ കേസടക്കം ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ നിരവധി കേസുകൾ നിലവിലുണ്ടെന്നു തൃശൂർ ഈസ്റ്റ് പോലീസ് അറിയിച്ചു. ഫേസ്ബുക്കും വാട്സ്‌ആപ്പും വഴി പ്രണയം നടിച്ച്‌ പെൺകുട്ടികളുടെ ചിത്രങ്ങൾ കൈക്കലാക്കി ബ്ലാക്ക്‌മെയിൽ ചെയ്തുവരികയായിരുന്നു ഇയാളെന്നു ഈസ്റ്റ് സിഐ കെസി സേതു അറിയിച്ചു. തൃശൂർ ഈസ്റ്റ് എസ്‌ഐ ശശികുമാര്‍, സിപിഒ മാരായ സിബു, ബിനോയ്, പ്രശോഭ്, ജോഷി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.