അമർനാഥ് തീർഥാടകർ സഞ്ചരിച്ച ബസ് കൊക്കയിലേക്കു മറിഞ്ഞ് 16 പേർ മരിച്ചു

ജമ്മു കാഷ്മീരിൽ അമർനാഥ് തീർഥാടകർ സഞ്ചരിച്ച ബസ് കൊക്കയിലേക്കു മറിഞ്ഞ് 16 പേർ മരിച്ചു. 35 പേർക്കു പരിക്കേറ്റു. കാഷ്മീരിലെ രാംബാൻ ജില്ലയിലാണ് സംഭവം. ജമ്മു ശ്രീനഗർ ദേശീയ പാതയിൽ ബനിഹലിനു സമീപമാണ് അപകടമുണ്ടായത്. അപകടത്തിന്‍റെ കാരണം വ്യക്തമല്ല. സൈന്യത്തിന്‍റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തങ്ങൾ പുരോഗമിച്ചു വരികയാണെന്നു അധികൃതർ അറിയിച്ചു.

കഴിഞ്ഞ തിങ്കളാഴ്ച കാ​​​​​​​​​ഷ്മീ​​​​​​​​​രി​​​​​​​​​ലെ അ​​​​​​​​​ന​​​​​​​​​ന്ത്നാ​​​​​​ഗ് ജി​​​​​​ല്ല​​​​​​യിൽ അ​​​​​​​​​മ​​​​​​​​​ർ‌​​​​​​​​​നാ​​​​​​​​​ഥ് തീ​​​​​ർ​​​​​ഥാ​​​​​ട​​​​​ക​​​​​ർ​​​​​ക്കു നേ​​​​​​​​​രെയുണ്ടായ ഭീകരാക്രമണതിൽ എട്ട് പേർ മരിച്ചിരുന്നു. പോ​​​ലീ​​​സ് സം​​​ഘം സ​​​ഞ്ച​​​രി​​​ച്ചി​​​രു​​​ന്ന കാ​​​റി​​​നു നേ​​​ർ​​​ക്കായിരുന്നു ഭീ​​​ക​​​ര​​​ർ ആ​​​ദ്യം ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ​​​ത്. പിന്നാലെ തീ​​​ർ​​​ഥാ​​​ട​​​ക​​​രു​​​ടെ ബ​​​സി​​​നു നേ​​​രെ​​​യും ഭീകരർ ആക്രമണം നടത്തുകയായിരുന്നു.