Saturday, April 20, 2024
HomeCrimeഭാരത്​ മാതാ കീ ജയ്​ വിളിക്കാത്തവരുടെ തലവെട്ടു​മെന്ന് പ്രസ്താവിച്ച ബാബാ രാംദേവിനെതിരെ അറസ്​റ്റ്​ വാറ​ൻറ്

ഭാരത്​ മാതാ കീ ജയ്​ വിളിക്കാത്തവരുടെ തലവെട്ടു​മെന്ന് പ്രസ്താവിച്ച ബാബാ രാംദേവിനെതിരെ അറസ്​റ്റ്​ വാറ​ൻറ്

ഭാരത്​ മാതാ കീ ജയ്​ വിളിക്കാത്തവരുടെ തലവെട്ടു​മെന്ന് പ്രസ്താവിച്ച യോഗഗുരു ബാബാ രാംദേവിനെതിരെ അറസ്​റ്റ്​ വാറ​ൻറ്​. കേസുമായി ബന്ധപ്പെട്ട്​ കോടതി നേരത്തെ രാംദേവിന്​ സമൻസ്​ അയച്ചിട്ടും ഹാജാകാത്തതിനാലാണ്​ പ്രസ്തുത നടപടി. ഹരിയാന ചീഫ്​ ജുഡീഷ്യൽ മജിസ്​​ട്രേറ്റ്​ ഹരീഷ്​ ഗോയലാണ്​ വാറൻറ്​ അയച്ചത്​.ഇന്ത്യൻ​​ ശിക്ഷാ നിയമത്തിലെ സെക്ഷൻ 504 (സമാധാനം തകർക്കുന്നതിനുള്ള ബോധപൂർവമായ​ ശ്രമം), ഇന്ത്യൻ പീനൽ കോഡ്​ 506 (ക്രിമിനൽ ഗൂഢാലോചന) എന്നീ വകുപ്പുകൾ​ പ്രകാരമാണ്​ കേസെടുത്തിരിക്കുന്നത്​.

കഴിഞ്ഞ വർഷം ഏപ്രിലിലാണ്​ താൻ ഭരണഘടന അനുസരിക്കുന്നുണ്ടെന്നും ഇല്ലായിരുന്നെങ്കിൽ ഭാരത്​ മാതാ കീ ജയ്​ വിളിക്കാൻ വിസമ്മതിക്കുന്നവരുടെ തലവെട്ടുമായിരുന്നെന്നും പ്രസംഗത്തിനിടെ രാംദേവ്​ പറഞ്ഞത്​. ​വിവാദ പരാമർശത്തിനെതിരെ ​പൊലീസ്​ കേസെടുക്കാൻ വിസമ്മതിച്ചതിനെ തുടർന്ന്​ മുൻ ഹരിയാന മന്ത്രിയും കോൺ​ഗ്രസ്​ നേതാവുമായ സുഭാഷ്​ ഭദ്ര ​കോടതിയെ സമീപിക്കുകയായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments