Friday, March 29, 2024
HomeCrimeമത്സ്യബന്ധന ബോട്ടിനെ ഇടിച്ചുതെറിപ്പിച്ച വിദേശ കപ്പലിനെ പിടികൂടിയത് ലൈറ്റണച്ച് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിനിന്നു രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ

മത്സ്യബന്ധന ബോട്ടിനെ ഇടിച്ചുതെറിപ്പിച്ച വിദേശ കപ്പലിനെ പിടികൂടിയത് ലൈറ്റണച്ച് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിനിന്നു രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ

മത്സ്യബന്ധന ബോട്ടിനെ ഇടിച്ചുതെറിപ്പിച്ച വിദേശ കപ്പലിനെ പിടികൂടിയത് ലൈറ്റണച്ച് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിനിന്നു രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ. പനാമയില്‍ രജിസ്റ്റര്‍ ചെയ്ത ആംബര്‍ എല്‍ എന്ന കപ്പലിനെയാണ് തീര സംരക്ഷണ- നാവിക സേനകള്‍ വലവിരിച്ചു പിടികൂടിയത്. കൊച്ചി തീരത്തെത്തിച്ച കപ്പലിനെതിരേ മാരിെടെം നിയമപ്രകാരം കേസെടുക്കുമെന്നു തീരദേശ പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

കൊച്ചി തീരത്തുനിന്നു 14 നോട്ടിക്കല്‍ െമെല്‍ (25.9 കിലോമീറ്റര്‍) അകലെയാണ് കാര്‍മല്‍ മാത എന്ന ബോട്ടിനെ ആംബര്‍ എല്‍ എന്ന പനാമ കപ്പല്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കപ്പലുകള്‍ക്കു സഞ്ചരിക്കാന്‍ അനുമതിയില്ലാത്ത മേഖലയിലൂടെ ആംബര്‍ എല്‍ കടന്നുപോകവേയായിരുന്നു അപകടമെന്നാണുപ്രാഥമിക നിഗമനം. എന്നാല്‍ ഇതുസംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്നു തീരസംരക്ഷ പോലീസ് അറിയിച്ചു.

അപകടമുണ്ടാക്കിയശേഷം മുങ്ങിത്താണ തൊഴിലാളികളെ രക്ഷിക്കാന്‍പോലും കൂട്ടാക്കാതെ കപ്പല്‍ രക്ഷപെടാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണു തീരസംരക്ഷണ സേന നല്‍കുന്ന സൂചന. അര്‍ധ രാത്രിയില്‍ രണ്ടു മണിയോടെയായിരുന്നു അപകടം.

കാറ്റും കോളുമുണ്ടായിരുന്നതിനാല്‍ സമീപത്തെ ബോട്ടുകള്‍ക്കോ കപ്പലുകള്‍ക്കോ ശബ്ദംപോലും കേള്‍ക്കാനായില്ല. കപ്പലിന്റെ ഇടിയില്‍ ബോട്ട് നിശേഷം തകര്‍ന്നു. ഒടിഞ്ഞുതൂങ്ങിയ ബോട്ടില്‍നിന്നു മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടാനായി അലറി വിളിക്കുമ്പോഴും െലെറ്റണച്ച് രക്ഷപ്പെടുകയായിരുന്നു കപ്പല്‍. സമീപത്ത് മത്സ്യബന്ധനം നടത്തിയിരുന്ന സെന്റ് ആന്റണീസ് എന്ന ബോട്ടാണ് ഒടുവില്‍ രക്ഷയ്‌ക്കെത്തിയത്.

അല്ലായിരുന്നെങ്കില്‍ മരണ സംഖ്യ ഇതിലും കൂടിയേനെ. സംഭവത്തിനു പിന്നാലെ വിവരം അറിഞ്ഞ തീര സംരക്ഷണ സേന ഉണര്‍ന്നു പ്രവര്‍ത്തിച്ചു. നാവിക സേനയുടെ റഡാറിന്റെ സഹായത്തോടെ കപ്പലിന്റെ ഗതി മനസിലാക്കിയാണ് സേന ഇന്നലെ രാവിലെ എട്ടോടെ കപ്പല്‍ ആഴക്കടലില്‍നിന്നു കസ്റ്റഡിയിലെടുത്തു കൊച്ചിയിലെത്തിച്ചത്.

ഇടിയുടെ ശബ്ദം കേട്ട് രണ്ട് കിലോമീറ്റര്‍ അകലെയുള്ള സെന്റ് ആന്റണീസ് ബോട്ട് എത്തിയാണു രക്ഷപെടുത്തിയത്. സുരക്ഷിത പാതയില്‍ നങ്കൂരമിട്ട ബോട്ടില്‍ ഭക്ഷണം കഴിച്ചശേഷം ഉറങ്ങിയ മത്സ്യത്തൊഴിലാളികള്‍ ഇടിയുടെ ആഘാതത്തില്‍ ചിതറിത്തെറിക്കുകയായിരുന്നുവെന്ന് രക്ഷപ്പെട്ട കന്യാകുമാരി കുളച്ചല്‍ വാണിയംകുടി സ്വദേശി മെര്‍ലിന്‍(20). തീരക്കടലില്‍നിന്നു 14 നോട്ടിക്കല്‍ െമെല്‍ അകലെയായിരുന്നു ബോട്ട് നങ്കൂരമിട്ടത്. തകര്‍ന്ന ബോട്ടിലെ മരപ്പലകയിലും ബോയയിലും പിടിച്ച് രണ്ട് മണിക്കൂറോളം കടലില്‍ കിടന്നു.

മത്സ്യബന്ധന ബോട്ടില്‍ െലെറ്റിട്ടാണു നങ്കൂരമിട്ടിരുന്നത്. രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ നിരവധി ബോട്ടുകളും നങ്കൂരമിട്ടിരുന്നു. പതിവായി ഇതേ സ്ഥലത്താണു നങ്കൂരമിടാറുള്ളത്. കപ്പല്‍ വരുന്നതിനു മുമ്പ് അപായ െസെറണ്‍ മുഴക്കുകയോ െലെറ്റ് തെളിയിക്കുകയോ ചെയ്തില്ല. ബോട്ടിന്റെ അണിയം മാത്രമാണ് ഉയര്‍ന്നു നിന്നത്. പിന്നീട് അതും താഴ്ന്നുപോയി. പിന്നെ പലകയിലും ബോയയിലും പിടിച്ച് നീന്തി. ബോട്ടില്‍നിന്നു തെറിച്ച് വീണ തങ്ങളെ രക്ഷപെടുത്തേണ്ടതിനു പകരം കപ്പലിലെ െലെറ്റുകള്‍ കെടുത്തി അവര്‍ രക്ഷപെടുകയായിരുന്നുവെന്നും മെര്‍ലിന്‍ പറഞ്ഞു. െകെക്കും കാലിനും പരുക്കേറ്റ മെര്‍ലിന്‍ ഫോര്‍ട്ട്‌കൊച്ചി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ മത്സ്യബന്ധന ബോട്ടിനെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ പനാമ രജിസ്‌ട്രേഡ് ചരക്കുകപ്പലിന്റെ നടപടി രാജ്യാന്തര മാരിടൈം നിയമങ്ങളുടെ ലംഘനം. സമുദ്രങ്ങളിലൂടെയുള്ള കപ്പലുകളുടെ സഞ്ചാരത്തെക്കുറിച്ചും നിയന്ത്രണങ്ങളെക്കുറിച്ചും നിയമങ്ങള്‍ പുറപ്പെടുവിച്ചിട്ടുള്ളത് ഐക്യരാഷ്ട്രസംഘടനയുടെ കീഴിലുള്ള രാജ്യാന്തര മാരിടൈം ഓര്‍ഗനൈസേഷനാണ്. ഇതനുസരിച്ച് ഒരു കപ്പല്‍ മറ്റൊരു രാജ്യത്തിന്റെ സമുദ്രാതിര്‍ത്തിയിലൂടെ കടന്നുപോകുന്നത് നിയമലംഘനമാണ്.

അങ്ങനെ കടന്നുപോകുന്നുണ്ടെങ്കില്‍ ആ രാജ്യത്തിന്റെ തീരസംരക്ഷണസേനയെ അറിയിക്കണം. കപ്പല്‍ മറ്റ് ബോട്ടുകളുമായോ കപ്പലുകളുമായോ കൂട്ടിയിടിച്ചാല്‍ ഓട്ടം നിര്‍ത്തണമെന്നും ഓര്‍ഗനൈസേഷന്റെ നിര്‍ദേശങ്ങളില്‍ പറയുന്നു. കപ്പല്‍ ചാലുകളിലുള്ള ബോട്ടുകളെ അപകടം അറിയിക്കാനായി വലിയ ശബ്ദമുള്ള ഫോഗ് ഹോണ്‍ അടിക്കേണ്ടതുണ്ട്. എന്നിട്ടും ബോട്ടുകള്‍ മാറുന്നില്ലെങ്കില്‍ ആകാശത്തേക്കു വെടിവയ്ക്കണം. എന്നാല്‍ കൊച്ചിയില്‍ ഇത്തരം നടപടികളൊന്നും ഉണ്ടായിട്ടില്ല.

RELATED ARTICLES
- Advertisment -

Most Popular

Recent Comments