Friday, March 29, 2024
HomeKeralaഇന്ന് വിദ്യാഭ്യാസ ബന്ദ് ആചരിക്കുമെന്ന് എ.ബി.വി.പി സംസ്ഥാന നേതൃത്വം

ഇന്ന് വിദ്യാഭ്യാസ ബന്ദ് ആചരിക്കുമെന്ന് എ.ബി.വി.പി സംസ്ഥാന നേതൃത്വം

മെഡിക്കൽ ഫീസ് വർദ്ധന പിൻവലിക്കുക, കേരള സാങ്കേതിക സർവകലാശാലയുടെ വിദ്യാർത്ഥി അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിലുണ്ടായ പൊലീസ് ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് ഇന്ന് വിദ്യാഭ്യാസ ബന്ദ് ആചരിക്കുമെന്ന് എ.ബി.വി.പി സംസ്ഥാന നേതൃത്വം അറിയിച്ചു. ഇന്ന് രാവിലെ നടന്ന മാർച്ചിൽ പ്രവർത്തകരെ പൊലീസ് മർദിച്ചതിലും, ദേശീയ നിർവാഹക സമിതിയംഗം ആർ.അശ്വിൻ ഉൾപ്പെടെ ഒൻപത് പേരെ അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ചാണ് സംസ്ഥാന വ്യാപകമായി നാളെ പഠിപ്പ് മുടക്കുന്നതെന്നും എ.ബി.വി.പി നേതൃത്വം അറിയിച്ചു.
മെഡിക്കല്‍ ഫീസ് വര്‍ധന പിന്‍വലിക്കുക, സാങ്കേതികസര്‍വകലാശാലയുടെ വിദ്യാര്‍ഥി അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് സെക്രട്ടേറിയറ്റ് പടിക്കലേക്ക് നടത്തിയ മാര്‍ച്ചിനു നേരെയാണ് ലാത്തിച്ചാര്‍ജ്ജ്. വിദ്യാര്‍ഥികള്‍ക്കു നേരെ ജലപീരങ്കിയും പ്രയോഗിച്ചു. നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. എബിവിപി ചാത്തന്നൂര്‍ നഗര്‍സമിതി അംഗം അരുണിന്റെ ഇടതുകണ്ണിന് പരിക്കേറ്റു. ദേശീയ നിര്‍വാഹകസമിതി അംഗം ആര്‍. അശ്വിന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ജില്ല കണ്‍വീനര്‍ എ.എസ്. അഖില്‍ മുഖ്യപ്രഭാഷണം നടത്തി.

പ്രതിഷേധിച്ച് സെക്രട്ടേറിയറ്റ് ഗേറ്റില്‍ കുത്തിയിരുന്ന വിദ്യാര്‍ഥികള്‍ക്കു നേരെ പോലീസ് വീണ്ടും ജലപീരങ്കി പ്രയോഗിച്ചു. നഗര്‍ കണ്‍വീനര്‍ ശബരീനാഥിന് പരിക്കേറ്റു. ബോധം നഷ്ടപ്പെട്ട ശബരിയെ ആശുപത്രിയിലെത്തിക്കാന്‍ പോലും പോലീസ് തയ്യാറായില്ല. വിദ്യാര്‍ഥികള്‍ ശബരിയെ നടുറോഡില്‍ കിടത്തി പ്രതിഷേധിച്ചു. പ്രതിഷേധം കനത്തതോടെ പോലീസ് ആംബുലന്‍സ് വരുത്തി ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്കു നേരെ ലാത്തിച്ചാര്‍ജ് നടത്തി. അടിയേറ്റ് വീണ വിദ്യാര്‍ഥികളെ കാലില്‍ പിടിച്ച് വലിച്ചിഴച്ചാണ് വാഹനത്തില്‍ കയറ്റിയത്. തലയ്ക്ക് പരിക്കേറ്റ ജില്ലാ സമിതി അംഗം നെയ്യാറ്റിന്‍കര രാജേഷിനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
ഇടുക്കി ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി വൈശാഖ്, ആലപ്പുഴ ജില്ലാ കണ്‍വീനര്‍ അഖില്‍, ജില്ലാ ജോയിന്റ് കണ്‍വീനര്‍ ഹരീഷ്, കോട്ടയം നഗര്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറി പ്രണവ്, കൊല്ലം മഹാനഗര്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഈശ്വര്‍ പ്രസാദ്, തിരുവനന്തപുരം മഹാനഗര്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറി അതുല്‍, ജില്ലാ ജോയിന്റ് കണ്‍വീനര്‍ ശരത്, ജില്ലാ സമിതി അംഗം ആരോമല്‍ എന്നിവര്‍ ജനറല്‍ ആശുപത്രിയിലാണ്.

അശ്വിനെ കൂടാതെ കെ. ഷിജില്‍, വി.എസ്. സൂരജ്, പി. അഖില്‍ തുടങ്ങി ഒമ്പതുപേരെയാണ് റിമാന്‍ഡ് ചെയ്തത്. പോലീസിന്റെ ക്രൂരമര്‍ദ്ദനത്തിനും കള്ളക്കേസിലും പ്രതിഷേധിച്ച് ഇന്ന് സംസ്ഥാനവ്യാപകമായി പഠിപ്പുമുടക്കി വിദ്യാഭ്യാസബന്ദ് നടത്താന്‍ എബിവിപി ആഹ്വാനം ചെയ്തിട്ടുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments