Wednesday, April 24, 2024
HomeKeralaസിനിമ മേഖലയിലെ സംഘടനകൾ ദിലീപിനെ പുറത്താക്കുന്നു, 'അമ്മ'യും കൈവെടിഞ്ഞു

സിനിമ മേഖലയിലെ സംഘടനകൾ ദിലീപിനെ പുറത്താക്കുന്നു, ‘അമ്മ’യും കൈവെടിഞ്ഞു

യുവനടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസിൽ ഫെഫ്കയും (ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഒാഫ് കേരള) നിർമാതാക്കളുടെ സംഘടനയും നടൻ ദിലീപിനെ പുറത്താക്കി. അസിസ്റ്റന്റ് ഡയറക്ടർ സ്ഥാനമാണ് ദിലീപിന് ഫെഫ്കയിലുള്ളത്. കേസിൽ തിങ്കളാഴ്ച വൈകുന്നേരം ആറരയോടെ ദിലീപിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ചൊവ്വാഴ്ച രാവിലെ മജിസ്ട്രേറ്റിന്റെ വീട്ടിലെത്തിച്ച ദിലീപിനെ കോടതി രണ്ടാഴ്ചത്തേക്ക് റിമാൻ‍ഡ് ചെയ്തിരുന്നു.

ദിലീപിനെ അനുകൂലിച്ച നടനും എംഎല്‍എയുമായ മുകേഷിന്റെ വീടിന് കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ദിലീപില്‍ നിന്നും ഇത് പ്രതീക്ഷിച്ചിരുന്നില്ലെന്ന് കെ.ബി ഗണേശ് കുമാറും പ്രതികരിച്ചു.

നിലവില്‍ അമ്മയുടെ ട്രഷററായ ദിലീപിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നടൻ ഗണേഷ് കുമാർ രംഗത്തെത്തിയിരുന്നു. അമ്മ മൗനം വെടിയണമെന്ന് നടൻ ബാലചന്ദ്ര മേനോനും പ്രതികരിച്ചിരുന്നു. ഇതിനെത്തുടർന്ന് താര സംഘടനയായ അമ്മയിൽനിന്നു പുറത്താക്കി. കൊച്ചയിൽ നടൻ മമ്മൂട്ടിയുടെ വീട്ടിൽ ചേർന്ന അമ്മ എക്സിക്യൂട്ടിവ് യോഗമാണ് തീരുമാനം എടുത്തത്.

‘ഇരയാക്കപ്പട്ടത് ഞങ്ങളുടെ ഒരംഗമാണ്. വിശദമായ എക്സിക്യൂട്ടീവ് കൂടി കൂടുതൽ നടപടി സ്വീകരിക്കും. വ്യക്തിപരമായും സംഘടനാപരമായും ഞങ്ങൾ ഇരയാക്കപ്പെട്ട സഹോദരിക്കൊപ്പമാണ്. ഞങ്ങളുടെ സഹോദരിക്കു പിന്തുണ നൽകിയിട്ടുണ്ട്. മുൻപോട്ടും സഹോദരിക്കൊപ്പമാണ് ഞങ്ങൾ. കേസ് അന്വേഷണത്തിൽ തീരുമാനം ആകുന്നതുവരെ ഞങ്ങൾ കാത്തുനിന്നെന്നേയുള്ളൂ. സംഘടനയുടെ ജനറൽ ബോഡി യോഗത്തിൽ ചില അംഗങ്ങളുടെ നിലപാട് ജനങ്ങൾക്കു വിഷമമുണ്ടാക്കിയെങ്കിൽ അതിയായ ഖേദം രേഖപ്പെടുത്തുന്നു. സംഘടനയിൽ ക്രിമിനലുകൾ ഉള്ളത് നാണക്കേടാണ്. ഓരോരുത്തരെയും തിരിച്ചറിയാനും മറ്റും സംഘടനയെന്ന നിലയിൽ ബുദ്ധിമുട്ടാണ്. ഭാവിയിൽ ഇത്തരം പ്രവർത്തനങ്ങൾ ഉണ്ടാകാതിരിക്കാനുള്ള നടപടികളെടുക്കും’– അമ്മ ജനറൽ സെക്രട്ടറി മമ്മൂട്ടി മാധ്യമങ്ങളെ അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments