Friday, March 29, 2024
HomeNationalകടബാധ്യത ; എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ തീരുമാനം

കടബാധ്യത ; എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ തീരുമാനം

പൊതുമേഖല സ്ഥാപനമായ എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്രമന്ത്രസഭാ യോഗം അനുമതി നല്‍കി. കടബാധ്യതയാണെന്ന് ചൂണ്ടിക്കാട്ടി ഓഹരികള്‍ വിറ്റഴിക്കാന്‍ നേരത്തെ നീതി ആയോഗ് ശുപാര്‍ശ സമര്‍പ്പിച്ചിരുന്നു.

എയര്‍ ഇന്ത്യയില്‍ സ്വകാര്യ നിക്ഷേപകര്‍ക്ക് ഓഹരി പങ്കാളിത്തം നല്‍കണമെന്ന് നീതി ആയോഗിന്റെ ശുപാര്‍ശയില്‍ വ്യക്തമാക്കിയിരുന്നു. കടബാധ്യതയെ തുടര്‍ന്ന് പൊതുമേഖല സ്ഥാപനമായ എയര്‍ ഇന്ത്യയെ സംരക്ഷിക്കാന്‍ സ്വകാര്യവത്കരണം അത്യാവശ്യമായിരുന്നുവെന്നുമായിരുന്നു ശുപാര്‍ശയ്ക്ക് പിന്നില്‍.

കമ്പനിയുടെ 30,000 കോടിരൂപ ബാധ്യത എഴുതിത്തള്ളിയാണ് സ്വകാര്യവത്കരിക്കാനുള്ള നീക്കം. എന്നാല്‍ എയര്‍ ഇന്ത്യ സ്വകാര്യവത്കരിക്കാനുള്ള നീക്കത്തിനെതിരെ സിഐടിയു രംഗത്തെത്തിയിരുന്നു

RELATED ARTICLES
- Advertisment -

Most Popular

Recent Comments