Friday, April 19, 2024
HomeNationalവളര്‍ത്തുമൃഗങ്ങളുടെ വാങ്ങലിനും വില്‍ക്കലിനും നിയന്ത്രണം

വളര്‍ത്തുമൃഗങ്ങളുടെ വാങ്ങലിനും വില്‍ക്കലിനും നിയന്ത്രണം

കന്നുകാലിക്കച്ചവടത്തിനും അലങ്കാരമത്സ്യങ്ങളുടെ വളര്‍ത്തലിനും നിയന്ത്രണം ഏര്‍പ്പെടുത്തിയതിനുപിന്നാലെ വളര്‍ത്തുമൃഗങ്ങളുടെ വാങ്ങലിനും വില്‍ക്കലിനും നിയന്ത്രണം. എട്ട് ആഴ്ചയില്‍ താഴെയുള്ള നായകളെയും പൂച്ചകളെയും വില്‍ക്കാനും വാങ്ങാനും പാടില്ലെന്നാണ് പുതിയ നിയന്ത്രണം.

വളര്‍ത്തുമൃഗങ്ങളെ വില്‍പ്പനയ്ക്കായി പൊതുസ്ഥലത്ത് പ്രദര്‍ശിപ്പിക്കുന്നതിന് മൃഗസംരക്ഷണബോര്‍ഡിന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും അനുമതി വാങ്ങണമെന്ന നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇത്തരം ലൈസന്‍സുകള്‍ മൃഗങ്ങളെ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്കുമുന്നില്‍ പ്രദര്‍ശിപ്പിക്കണം. ഏതൊക്കെ മൃഗങ്ങളെയാണ് വില്‍ക്കുന്നതെന്നും വാങ്ങുന്നതെന്നും മറ്റുമുള്ള വിശദാംശങ്ങള്‍ അവയെ വില്‍ക്കുന്നവര്‍ സൂക്ഷിക്കണം. വളര്‍ത്തുമൃഗങ്ങളുടെ വില്‍പ്പന രാജ്യത്ത് വന്‍ വ്യവസായമായി മാറിയിട്ടുണ്ടെന്നും ഇതിന്റെ മറവില്‍ മൃഗങ്ങള്‍ പീഡിപ്പിക്കപ്പെടുന്നുണ്ടെന്നുമാണ് സര്‍ക്കാര്‍ഭാഷ്യം. ഈ സാഹചര്യത്തിലാണ് മൃഗങ്ങളുടെ വില്‍പ്പനയ്ക്കും വാങ്ങലിനും മറ്റും നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതെന്നും സര്‍ക്കാര്‍വൃത്തങ്ങള്‍ പറയുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments