പാക്കിസ്ഥാന്‍ വിമാനത്തില്‍ നിന്നും ഹെറോയിന്‍

pakistan plane

സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് അധികൃതര്‍ ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തില്‍ തടഞ്ഞുവച്ച പാക്കിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ നിന്നും ഹെറോയിന്‍ കണ്ടെത്തി. തിങ്കളാഴ്ച ഹീത്രൂ വിമാനത്താവളത്തില്‍ എത്തിയ പാക്ക് വിമാനത്തില്‍ ലണ്ടനിലെ ബോര്‍ഡര്‍ ഫോഴ്‌സ് നടത്തിയ തിരച്ചിലിലാണ് ഹെറോയിന്‍ കണ്ടെത്തിയത്. വിമാനത്തിലെ സുരക്ഷാ പരിശോധനയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇസ്ലാമാബാദില്‍നിന്നു തിങ്കളാഴ്ച ഉച്ചയ്ക്ക് 2.50ന് ലണ്ടനില്‍ എത്തിയ വിമാനത്തിലെ യാത്രക്കാരെ പുറത്തിറക്കിയ ശേഷം പൈലറ്റ് അടക്കമുള്ള ജീവനക്കാരെ രണ്ടുമണിക്കൂറിലേറെ നേരം ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സംഭവം സ്ഥിരീകരിച്ച പാക്ക് എയര്‍ലൈന്‍സും സര്‍ക്കാരും പിന്നീട് ഇത് നിഷേധിച്ചു