Tuesday, March 19, 2024
HomeSportsഏ​ഷ്യ​ൻ അ​ത്‌ല​റ്റി​ക് ചാംപ്യൻഷി​പ്പി​ൽ 44 വ​ർ​ഷ​ത്തി​നു​ശേ​ഷം ഇ​ന്ത്യ ചാംപ്യൻ​മാ​ർ

ഏ​ഷ്യ​ൻ അ​ത്‌ല​റ്റി​ക് ചാംപ്യൻഷി​പ്പി​ൽ 44 വ​ർ​ഷ​ത്തി​നു​ശേ​ഷം ഇ​ന്ത്യ ചാംപ്യൻ​മാ​ർ

22-മ​ത് ഏ​ഷ്യ​ൻ അ​ത്‌ല​റ്റി​ക് ചാംപ്യൻഷി​പ്പി​ൽ 44 വ​ർ​ഷ​ത്തി​നു​ശേ​ഷം ഇ​ന്ത്യ ചാംപ്യൻ​മാ​ർ. 17 മീറ്റുകളുടെ ചൈ​നീ​സ് അ​പ്ര​മാ​ദി​ത്യ​ത്തെ പി​ന്ത​ള്ളി​യാ​ണ് ഇ​ന്ത്യ കി​രീ​ടം പിടിച്ചെടുത്തത്. 12 സ്വ​ർ​ണ​വും ആ​റു വെ​ള്ളി​യും 10 വെ​ങ്ക​ല​വും അ​ട​ക്കം 28 മെ​ഡ​ലു​ക​ളാണ് ഇന്ത്യ സ്വന്തമാക്കിയത്. മെ​ഡ​ലു​ക​ളു​ടെ എ​ണ്ണ​ത്തി​ലും സ്വ​ർ​ണ​മെ​ഡ​ലു​ക​ളു​ടെ എ​ണ്ണ​ത്തി​ലും ഇ​ത് റി​ക്കാ​ർ​ഡാ​ണ്.

നാ​ലാം ദി​നം അ​ഞ്ചു സ്വ​ർ​ണ​മെ​ഡ​ലു​ക​ളാ​ണ് ഇ​ന്ത്യ നേടിയ​ത്. ജാ​വ​ലി​നി​ൽ നീ​ര​ജ് ചോ​പ്ര, വ​നി​ത​ക​ളു​ടെ ഹെ​പ്റ്റാ​ത്ത​ല​ണി​ൽ സ്വ​പ്ന ബ​ർ​മ​ൻ, 10000 മീ​റ്റ​റി​ൽ ജി. ​ല​ക്ഷ്മ​ണ്‍, 4×400 മീ​റ്റ​ർ റി​ലേ​യി​ൽ പു​രു​ഷ വ​നി​താ ടീ​മു​ക​ൾ എ​ന്നി​വ​ർ ഇ​ന്ത്യ​ക്കാ​യി നാ​ലാം ദി​നം സ്വ​ർ​ണ​ത്തി​ൽ തി​ള​ങ്ങി. ല​ക്ഷ്മ​ണി​ന്‍റെ ര​ണ്ടാം സ്വ​ർ​ണ​നേ​ട്ട​മാ​ണി​ത്. നേ​ര​ത്തെ, 5000 മീ​റ്റ​റി​ലും ല​ക്ഷ്മ​ണ്‍ സ്വ​ർ​ണം സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. വ​നി​ത​ക​ളു​ടെ 800 മീ​റ്റ​റി​ൽ അ​ർ​ച്ച​ന ആ​ദ​വ് സ്വ​ർ​ണം നേ​ടി​യി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് അ​യോ​ഗ്യ​യാ​ക്ക​പ്പെ​ട്ടു.

10000 മീ​റ്റ​റി​ൽ ഗോ​പി, ഹെ​പ്റ്റാ​ത്ത​ല​ണി​ൽ പൂ​ർ​ണി​മ ഹെ​ന്പ്രാം എ​ന്നി​വ​ർ വെ​ങ്ക​ലം സ്വ​ന്ത​മാ​ക്കി. കൂ​ടാ​തെ, പു​രു​ഷ​ൻ​മാ​രു​ടെ 800 മീ​റ്റ​റി​ൽ ഇ​ന്ത്യ​യു​ടെ മ​ല​യാ​ളി താ​രം ജി​ൻ​സ​ൻ ജോ​ണ്‍​സ​ണും വെ​ങ്ക​ലം ക​ര​സ്ഥ​മാ​ക്കി.

അ​തേ​സ​മ​യം, വ​നി​ത​ക​ളു​ടെ 800 മീ​റ്റ​റി​ൽ മെ​ഡ​ൽ പ്ര​തീ​ക്ഷ​യാ​യി​രു​ന്ന ടി​ന്‍റു ലൂ​ക്ക​യ്ക്ക് മ​ത്സ​രം പൂ​ർ​ത്തി​യാ​ക്കാ​നാ​യി​ല്ല. ഓ​ട്ട​ത്തി​ന് ഇ​ട​യ്ക്കു​വ​ച്ച് ടി​ന്‍റു പി​ൻ​മാ​റി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments