Thursday, April 18, 2024
HomeInternationalഇ​ന്ത്യ​ൻ ടെ​ലി​വി​ഷ​ൻ പ​രി​പാ​ടി​ക​ൾ സം​പ്രേ​ക്ഷ​ണം ചെ​യ്യു​ന്ന​തി​ന് പാ​ക്കി​സ്‌​ഥാ​നി​ലെ വിലക്ക് നീക്കി

ഇ​ന്ത്യ​ൻ ടെ​ലി​വി​ഷ​ൻ പ​രി​പാ​ടി​ക​ൾ സം​പ്രേ​ക്ഷ​ണം ചെ​യ്യു​ന്ന​തി​ന് പാ​ക്കി​സ്‌​ഥാ​നി​ലെ വിലക്ക് നീക്കി

ഇ​ന്ത്യ​ൻ ടെ​ലി​വി​ഷ​ൻ പ​രി​പാ​ടി​ക​ൾ സം​പ്രേ​ക്ഷ​ണം ചെ​യ്യു​ന്ന​തി​ന് പാ​ക്കി​സ്‌​ഥാ​നി​ലെ ഇ​ല​ക്ട്രോ​ണി​ക് മീ​ഡി​യ റെ​ഗു​ലേ​റ്റ​റി അ​ഥോ​റി​റ്റി (പി​ഇ​എം​ആ​ർ​എ) ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന വി​ല​ക്ക് ലാ​ഹോ​ർ ഹൈ​ക്കോ​ട​തി നീ​ക്കി. ടി​വി പ​രി​പാ​ടി​യി​ലെ പാ​ക് വി​രു​ദ്ധ​വും അ​ധി​ക്ഷേ​പ​ക​ര​വു​മാ​യ ഉ​ള്ള​ട​ക്കം നീ​ക്കം ചെ​യ്യാ​വു​ന്ന​താ​ണ്. എ​ന്നാ​ൽ ചാ​ന​ലു​ക​ളി​ലെ പ​രി​പാ​ടി​ക​ൾ പൂ​ർ​ണ​മാ​യും നി​രോ​ധി​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്നു ലാ​ഹോ​ർ ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റി​സ് ഉ​ത്ത​ര​വി​ട്ടു.

ഇ​ന്ത്യ​ൻ ചാ​ന​ലു​ക​ളി​ലെ പ​രി​പാ​ടി​ക​ൾ നി​രോ​ധി​ക്കാ​ൻ പി​ഇ​എം​ആ​ർ​എ​യ്ക്ക് അ​ധി​കാ​ര​മി​ല്ലെ​ന്ന​ ഹ​ർ​ജി​യി​ലാ​യി​രു​ന്നു ലാഹോർ ഹൈക്കോടതിയുടെ കോടതിയുടെ ഉ​ത്ത​ര​വ്. ഇ​ന്ത്യ​ൻ ച​ല​ച്ചി​ത്ര​ങ്ങ​ൾ​ക്ക് പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തി​ന് തീ​യേ​റ്റ​റു​ക​ൾ​ക്ക് അ​നു​മ​തി ന​ൽ​കു​ന്ന സ​ർ​ക്കാ​ർ ടെ​ലി​വി​ഷ​ൻ പ​രി​പാ​ടി​ക​ൾ വി​ല​ക്കു​ന്ന​തി​ലൂ​ടെ വി​വേ​ച​നം കാ​ണി​ക്കു​ക​യാ​ണെ​ന്ന് ഹ​ർ​ജി​യി​ൽ ആ​രോ​പി​ച്ചി​രു​ന്നു.

ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ ഇ​ന്ത്യ​ൻ ച​ല​ച്ചി​ത്ര​ങ്ങ​ൾ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന വി​ല​ക്ക് പാ​ക്കി​സ്ഥാ​ൻ നീ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ ടി​വി പ​രി​പാ​ടി​ക​ൾ​ക്കു​ള്ള നി​രോ​ധ​നം തു​ടരു​ക​യാ​യി​രു​ന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments