Saturday, April 20, 2024
HomeNationalരാജ്യത്ത് ആദ്യമായി വെള്ളത്തിനടിയില്‍ നിര്‍മിച്ച റെയില്‍ ടണല്‍ പൂര്‍ത്തിയായി

രാജ്യത്ത് ആദ്യമായി വെള്ളത്തിനടിയില്‍ നിര്‍മിച്ച റെയില്‍ ടണല്‍ പൂര്‍ത്തിയായി

രാജ്യത്ത് ആദ്യമായി വെള്ളത്തിനടിയില്‍ നിര്‍മിച്ച റെയില്‍ ടണല്‍ പൂര്‍ത്തിയായി. കൊല്‍ക്കത്ത മെട്രോ റെയില്‍വേ കോര്‍പറേഷന്റെ വടക്ക് കിഴക്കന്‍ മെട്രോ സര്‍വീസിനുവേണ്ടിയാണ് ടണല്‍ നിര്‍മിച്ചത്. ഹൂഗ്ളി നദിയിലൂടെയാണ് ടണ്‍ കടന്നുപോകുന്നത്. ഹൂഗ്ളിയെയും കൊല്‍ക്കത്തയെയും ബന്ധിപ്പിക്കുന്നതാണിത്. 502 മീറ്ററാണ് ടണലിന് ഉള്ളത്. അഫ്കോണ്‍സ് ട്രാന്‍സ് സ്റ്റോണല്‍ സ്റ്റോറി ഇന്തോ-റഷ്യന്‍ കമ്പനിയാണ് ഇതിന്റെ നിര്‍മാണം. മൊത്തം 16. 6 കിലോമീറ്ററുള്ള മെട്രോയില്‍ 10.8 കിലോമീറ്ററും ഭൂമിക്കടിയിലൂടെയാണ് കടന്നുപോകുന്നത്.

ജൂലൈയിലാണ് കരാര്‍ പ്രകാരം ടണലിന്റെ പ്രവൃത്തി പൂര്‍ത്തിയാകേണ്ടത്. 2016 ഏപ്രില്‍ 14 ആണ് ഇതിന്റെ പ്രവൃത്തി ആരംഭിച്ചത്. രാത്രിയും പകലും ജോലി നടന്നു. മെട്രോയില്‍ 12 സ്റ്റേഷനുണ്ട്. ഇതില്‍ ആറും ഭൂമിക്കടിയിലും. 2019 ഡിസംബറില്‍ സര്‍വീസ് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 5000 കോടി രൂപയുടേതാണ് പദ്ധതി. 2012 പൂര്‍ത്തിയാക്കേണ്ട മെട്രോ തുടര്‍ന്ന് 2015ലേക്കും പിന്നീട് 2019ലേക്കും പുനര്‍നിര്‍ണയിക്കുകയായിരുന്നു. ഭൂമി ഏറ്റെടുക്കല്‍, ചേരി മാറ്റി സ്ഥാപിക്കല്‍, അലൈന്റ്മെന്റ് എന്നിവ സമയബന്ധിതമായി നടത്താന്‍ കഴിയാത്തതാണ് പദ്ധതി നീണ്ടുപോകാന്‍ കാരണം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments