Thursday, April 18, 2024
HomeNationalമലയാളി ജവാന്റെ ദുരൂഹ മരണം: വനിതാ റിപ്പോർട്ടർക്കെതിരെ കേസ്

മലയാളി ജവാന്റെ ദുരൂഹ മരണം: വനിതാ റിപ്പോർട്ടർക്കെതിരെ കേസ്

പ്രവേശനം നിഷേധിച്ചിരിക്കുന്ന മേഖലയിൽ അനധികൃതമായി കടന്നുകയറിയ മാധ്യമപ്രവർത്തകയ്ക്കെതിരെ സൈന്യമാണു നാസിക് പൊലീസിൽ പരാതി നൽകിയത്

മലയാളി ജവാൻ തന്റെ മോശമായ തൊഴിൽ സാഹചര്യങ്ങളെക്കുറിച്ചു പരാമർശങ്ങൾ നടത്തിയതിന് ശേഷം ദുരൂഹ സാഹചര്യത്തിൽ കാണാതാവുകയും, പിന്നീടു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മാധ്യമപ്രവർത്തകയ്ക്കെതിരെ കേസ്. ഓൺലൈൻ മാധ്യമമായ ദി ക്വിന്റിന്റെ റിപ്പോർട്ടർ പൂനം അഗർവാളിനെതിരെയാണ് ഒഫീഷ്യൽ സീക്രട്ട്സ് ആക്ടിനുകീഴിൽ വരുന്ന വകുപ്പുകളും ആത്മഹത്യാപ്രേരണാ കുറ്റവും ചുമത്തി നാസിക് പൊലീസ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്.ഉന്നതാധികാരികൾക്കെതിരെ മോശമായ പരാമർശങ്ങൾ നടത്തിയ കൊല്ലം പവിത്രേശ്വരം കാരുവേലിൽ ചെറുകുളത്തു റോയ് മാത്യുവിന്റെ (33) മൃതദേഹമാണു മഹാരാഷ്ട്രയിലെ നാസിക് ദേവ്‌ലാലി പട്ടാള ക്യാംപിലെ പഴയ കെട്ടിടത്തിൽ കണ്ടെത്തിയത്.

പ്രവേശനം നിഷേധിച്ചിരിക്കുന്ന മേഖലയിൽ അനധികൃതമായി കടന്നുകയറിയ മാധ്യമപ്രവർത്തകയ്ക്കെതിരെ സൈന്യമാണു നാസിക് പൊലീസിൽ പരാതി നൽകിയത്. പൂനം അഗർവാളിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. ചാര ക്യാമറയുമായി അതിക്രമിച്ചു കയറിയ പൂനം സൈനിക കേന്ദ്രങ്ങളുടെ വിഡിയോ എടുത്തിട്ടുണ്ടെന്നും സൈന്യത്തിന്റെ പരാതിയിൽ പറയുന്നു.പുറത്തുവന്ന സംഭാഷണം ബട്ടൺ ക്യാമറ ഉപയോഗിച്ചു റെക്കോർഡ് ചെയ്തതാണെന്നു ചിന്തിക്കുന്നു.

ഫെബ്രുവരി 25നു രാത്രിയാണു റോയ് അവസാനമായി കൊല്ലത്തെ വീട്ടിലേക്കു വിളിച്ച് ഭാര്യ ഫിനിയുമായി സംസാരിച്ചത്. ജോലി സംബന്ധമായ ചില കാര്യങ്ങൾ ഒരു ഓൺലൈൻ മാധ്യമത്തോട് അറിയാതെ പറഞ്ഞുപോയെന്നും അതിനാൽ ഇവിടെ വലിയ പ്രശ്നമായെന്നും സംസാരിച്ചിരുന്നു.

മേലുദ്യോഗസ്ഥരുടെ വീട്ടിൽ നായയെ നോക്കുന്നതടക്കമുള്ള ജോലികൾ ചെയ്യേണ്ടിവരുന്നതായി റോയ് ഉൾപ്പെടെയുള്ള സൈനികർ പറയുന്നതു വിഡിയോ ദൃശ്യത്തിലുണ്ട്. ഇതറിഞ്ഞ ശേഷമുള്ള മാനസിക സമ്മർദത്തിലാണു വീട്ടിലേക്കു വിളിച്ചത്. പിന്നീടു വിളിച്ചിട്ടില്ല. തിരികെ ബന്ധപ്പെടാനും സാധിച്ചില്ല. ഫോൺ സ്വിച്ച്ഡ് ഓഫ് ആയിരുന്നെന്നു കുടുംബാംഗങ്ങൾ അറിയിച്ചു. നാസിക്കിൽനിന്നു 14 കിലോമീറ്റർ അകലെയാണു ദേവ്‌ലാലി ക്യാംപ്. ഇവിടെ റോക്കറ്റ് ലോഞ്ചിങ് യൂണിറ്റിൽ ഉന്നത ഉദ്യോഗസ്ഥന്റെ ഡ്രൈവർ ആയാണു റോയ് ജോലി ചെയ്തിരുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments