Friday, April 19, 2024
HomeNationalവലിയ ടെലികോം കമ്പനികളിൽ റിലയൻസ്​ ജിയോ നാലാം സ്ഥാനത്ത്

വലിയ ടെലികോം കമ്പനികളിൽ റിലയൻസ്​ ജിയോ നാലാം സ്ഥാനത്ത്

ഇന്ത്യയിലെ വലിയ ടെലികോം കമ്പനികളിൽ റിലയൻസ്​ ജിയോ നാലാം സ്ഥാനത്ത്. ട്രായ്​ പുറത്ത്​ വിട്ട കണക്കുകൾ പ്രകാരം ​ 10.86 കോടി ഉപഭോക്​താകളുമായി ജിയോ നാലാം സ്ഥാനം കരസ്ഥമാക്കിയത്​. 10 ശതമാനമാണ്​ നിലവിൽ ഇന്ത്യയിലെ ടെലികോം മാർക്കറ്റിൽ ജിയോയുടെ വിപണി വിഹിതം.

23.9 ശതമാനം വിപണി വിഹിതത്തോടെ എയർടെല്ലാണ്​ ഒന്നാം സ്ഥാനത്ത്​. 17.87 വിഹിതത്തോടെ വോഡഫോൺ രണ്ടാം സ്ഥാനത്തും 16.70 ശതമാനം വിഹിതത്തോടെ ഐഡിയ മൂന്നാം സ്ഥാനത്തും തുടരും​.

മാർച്ചിൽ ഏറ്റവും കൂടുതൽ ഉപഭോക്​താക്കളെ ചേർത്തത്​​ ജിയോയാണ്​. ഭാരതി എയർടെൽ, ഐഡിയ, ബി.എസ്​.എൻ.എൽ എന്നിവരാണ്​ മറ്റ്​ സഥാനങ്ങളിൽ​.

RELATED ARTICLES
- Advertisment -

Most Popular

Recent Comments